
അറബ് മന്ത്രിതല സമിതിയുടെ യോഗം ചേർന്നു ; സിറിയയിൽ സമഗ്ര രാഷ്ട്രീയ പ്രക്രിയയ്ക്ക് അറബ് പിന്തുണ
സിറിയയിൽ സമഗ്ര രാഷ്ട്രീയ പ്രക്രിയ ആരംഭിക്കുന്നതിന് അറബ് ലോകത്തിന്റെ പിന്തുണ. സിറിയൻ വിഷയത്തിൽ അറബ് ലീഗിന്റെ തീരുമാനപ്രകാരം രൂപവത്കരിച്ച അറബ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാൾ ഉൾപ്പെട്ട സമിതിയുടെ യോഗമാണ് സമാധാനപരമായ സിറിയൻ രാഷ്ട്രീയ പരിവർത്തന പ്രക്രിയക്കുള്ള പിന്തുണ പ്രഖ്യാപിച്ചത്. സിറിയൻ ജനതക്കൊപ്പം നിൽക്കാനും ഈ പ്രതിസന്ധി ഘട്ടത്തിൽ അവർക്ക് എല്ലാ സഹായവും പിന്തുണയും നൽകാനും ജനഹിതത്തെയും തെരഞ്ഞെടുപ്പുകളെയും മാനിക്കാനും ജോർഡനിലെ അഖബയിൽ നടന്ന യോഗത്തിൽ പുറത്തിറക്കിയ അന്തിമ പ്രസ്താവനയിൽ ആഹ്വാനം ചെയ്തു. സ്ത്രീകൾ, യുവജനങ്ങൾ, സിവിൽ സമൂഹം…