ഗാസയ്ക്ക് എതിരായ ഇസ്രയേൽ ആക്രമണം; അറബ് രാജ്യങ്ങൾ അടിയന്തര ഉച്ചകോടി ചേരും

നവംബർ 11 ന് റിയാദിൽ അറബ് രാജ്യങ്ങളുടെ കൂട്ടായ്മ അടിയന്തര ഉച്ചകോടി ചേരുന്നു. പലസ്തീനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം ചർച്ച ചെയ്യാനാണ് ഉച്ചകോടി ചേരുന്നത്. അറബ് ലീഗ് ജനറൽ സെക്രട്ടേറിയേറ്റാണ് ഇക്കാര്യം അറിയിച്ചത്. പലസ്തീന്‍റെയും സൗദി അറേബ്യയുടെയും അഭ്യർഥന മാനിച്ചാണ് അടിയന്തിര ഉച്ചകോടി വിളിച്ചു ചേർക്കുന്നത്. അറബ് ലീഗ് ഉച്ചകോടിയായി തന്നെ അസാധാരണമായ സമ്മേളനം നടത്തണമെന്ന് പലസ്തീനിൽ നിന്നും സൗദി അറേബ്യയിൽ നിന്നും ഔദ്യോഗികമായി ആവശ്യമുണ്ടായതായി അറബ് ലീഗ് സെക്രേട്ടറിയേറ്റ് പറഞ്ഞു. ലീഗിന്‍റെ 32-ആം സെഷൻറെ അധ്യക്ഷ…

Read More