
രാഷ്ട്രീയ നേതാവിൻ്റെ മകനായത് കൊണ്ട് രാഷ്ട്രീയത്തിൽ വരാൻ പാടില്ല എന്നത് ശരിയല്ല ; അപു ജോൺ ജോസഫ്
രാഷ്ട്രീയ നേതാവിന്‍റെ മകൻ ആയതുകൊണ്ട് രാഷ്ട്രീയത്തിൽ വരാൻ പാടില്ല എന്നത് ശരിയല്ലെന്ന് അപു ജോൺ ജോസഫ് പറഞ്ഞു. പുതുതായി ഏൽപ്പിച്ച ദൗത്യം ആത്മാർത്ഥയോടെ നിർവഹിക്കും. തൊടുപുഴയിൽ സ്ഥാനാർത്ഥിയാകുമോ എന്നത് പാർട്ടി തീരുമാനിക്കും. തെരഞ്ഞെടുപ്പിൽ ജയിക്കണമെങ്കിൽ യുഡിഎഫിലെ കക്ഷികൾ പ്രവർത്തനം ശക്തമാക്കണം. ഓരോ ഘടകകക്ഷിയും അവരവരുടെ കേന്ദ്രങ്ങളിൽ അടിത്തറ ഉറപ്പിക്കണമെന്ന് അപു പറഞ്ഞു. ജോസ് കെ. മാണി പോയത് യുഡിഎഫിന് ക്ഷീണം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആ പാർട്ടിയിലുള്ള അണികൾ ഉടൻ കൂട്ടത്തോടെ യുഡിഎഫിലെത്തും. യഥാർത്ഥ കേരള കോൺഗ്രസുകാർ…