
സൗദി അറേബ്യയിൽ വാരാന്ത്യത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത
രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 ഏപ്രിൽ 30, ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ അറിയിപ്പ് പ്രകാരം, 2024 ഏപ്രിൽ 26 മുതൽ ഏപ്രിൽ 30 വരെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ മഴ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. റിയാദ് ഉൾപ്പടെയുള്ള മേഖലകളിൽ ഈ കാലയളവിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. മക്ക, ജസാൻ, അസീർ, അൽ ബാഹ, ഈസ്റ്റേൺ പ്രൊവിൻസ്…