സ‍ർക്കാർ ജോലി പ്രഖ്യാപിച്ചതില്‍ സന്തോഷം; വയനാട്ടില്‍ തുടരാനാണ് ആഗ്രഹമെന്ന് ശ്രുതി

സ‍ർക്കാർ ജോലി പ്രഖ്യാപിച്ചതില്‍ സന്തോഷമെന്ന് ഉരുൾപൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരും വാഹനാപകടത്തില്‍ പ്രതിശ്രുത വരനും നഷ്ടപ്പെട്ട ശ്രുതി. വയനാട്ടില്‍ തന്നെ ജോലി ചെയ്യാൻ കഴിയണമെന്നാണ് ആഗ്രഹം. ജോലി കിട്ടുമെന്നത് മുഖ്യമന്ത്രി പ്രഖ്യാപിച്ചപ്പോഴാണ് അറിഞ്ഞത്. ഒരു കാലിന് ശസ്ത്രക്രിയ ഇനി പൂര്‍ത്തിയാകാനുണ്ടെന്നും ശ്രുതി പറഞ്ഞു.  വയനാട് ഉരുൾപൊട്ടലിനെത്തുടർന്ന് ഇരുമാതാപിതാക്കളെയും നഷ്ടപ്പെട്ട 6 കുട്ടികൾക്ക് 10 ലക്ഷം രൂപ വീതവും, മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ നഷ്ടപ്പെട്ട 8 കുട്ടികൾക്ക് 5 ലക്ഷം രൂപ വീതവും നൽകുന്നതിന്  ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു….

Read More