പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് ഒമ്പതാക്കി കുറയ്ക്കും;​ നിയമഭേദഗതിക്ക് അംഗീകാരം നൽകി ഇറാഖ് പാർലമെന്റ്

പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് ഒമ്പതാക്കി കുറയ്ക്കുന്ന നിയമ ഭേദഗതിക്ക് ഇറാഖ് പാർലമെന്റിന്റെ അംഗീകാരം. കുടുംബപരമായ കാര്യങ്ങളിൽ ഇസ്ലാമിക കോടതിക്ക് കൂടുതൽ അംഗീകാരം നൽകുന്നതാണ് പുതിയ ഭേദഗതി. ഈ ഭേദഗതി നടപ്പിലാകുന്നതോടെ വിവാഹം,​ വിവാഹമോചനം,​ അനന്തരാവകാശം എന്നിവയിൽ ഇസ്ലാമിക കോടതികൾക്ക് കൂടുതൽ അധികാരം ലഭിക്കും. ശൈശവ വിവാഹം നിയമാനുസൃതമാക്കുന്നു എന്നതിന്റെ പേരി്ൽ ഭേദഗതിക്ക് എതിരെ വൻവിമർശനം ഉയർന്നിരുന്നു. സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന 1959ലെ കുടുംബ നിയമത്തെ അട്ടിമറിക്കുന്നതാണ് ഭേദഗതിയെന്ന് ആഗോളതലത്തിൽ തന്നെ മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചിരുന്നു,​ ചൊവ്വാഴ്ചയാണ്…

Read More

70 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്;  അംഗീകാരം നല്‍കി കേന്ദ്രം

എഴുപത് വയസ്സും അതിനുമുകളിലും പ്രായമുള്ള രാജ്യത്തെ എല്ലാ പൗരന്‍മാരേയും ദേശീയ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന് കീഴിലാക്കി കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം. 70 വയസ്സും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് സൗജന്യമായി കുടുംബാടിസ്ഥാനത്തില്‍ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കുന്ന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഈ തീരുമാനം രാജ്യത്തുടനീളമുള്ള ആറ് കോടി മുതിര്‍ന്ന പൗരന്‍മാരുള്ള 4.5 കോടി കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. 70…

Read More

സ്റ്റഡി ഇൻ കേരള പദ്ധതിക്ക് സർക്കാർ അംഗീകാരം; വിദേശത്തേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് തടയുക ലക്ഷ്യം

വിദേശത്തേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് തടയാനുള്ള പദ്ധതിയുമായി സംസ്ഥാന സർക്കാർ. സ്റ്റഡി ഇൻ കേരള പദ്ധതിക്കാണ് സർക്കാർ അംഗീകാരം നൽകിയത്. ഉന്നത വിദ്യാഭ്യാസ കൗൺസിൽ സമർപ്പിച്ച പദ്ധതി നിർദേശം അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി. കേരളത്തിലെ വിദ്യാർത്ഥികളെ ഇവിടെ തന്നെ പിടിച്ചുനിർത്തുക, പുറമെ നിന്നുള്ള വിദ്യാർത്ഥികളെ ആകർഷിക്കുക, വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കുക, ഡിമാൻറുള്ള കോഴ്‌സുകൾക്ക് കൂടുതൽ പ്രചാരണം നൽകുക, ഹ്രസ്വകാല കോഴ്‌സുകൾ കൂടുതൽ വ്യാപിപ്പിക്കുക, മൂന്നാം ലോക രാജ്യങ്ങളിലെ വിദ്യാർത്ഥികളെ ആകർഷിക്കാൻ പ്രത്യേക പദ്ധതി തുടങ്ങിയ വിവിധ കാര്യങ്ങളായിരിക്കും…

Read More

കർഷക വായ്പകൾ എഴുതിത്തള്ളും; പ്രഖ്യാപനവുമായി തെലങ്കാന സർക്കാർ

കർഷക വായ്പകൾ എഴുതിത്തള്ളുമെന്ന് തെലങ്കാന സർക്കാർ. രണ്ട് ലക്ഷം വരെയുള്ള കർഷക വായ്പകൾ പൂർണമായും എഴുതിത്തള്ളുന്നുവെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചു. 2018 ഡിസംബർ 12 മുതൽ 2023 ഡിസംബർ 9 വരെയുള്ള വായ്പകളാണ് എഴുതിത്തള്ളുക. 40 ലക്ഷം കർഷകർക്ക് ഇതിന്‍റെ ഗുണം കിട്ടുമെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു.  നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തെലങ്കാന കോൺഗ്രസ് നൽകിയ വാഗ്ദാനമായിരുന്നു ഇത്.  ആഗസ്റ്റ് 15-നകം ഈ വാഗ്ദാനം നടപ്പാക്കുമെന്ന് രേവന്ത് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന ഖജനാവിന് ഇതിലൂടെ നഷ്ടം 31,000…

Read More