കൂട്ടുകൂടാൻ ചെന്ന സുന്ദരിപ്പെണ്ണിന് ആന കൊടുത്തത് ‘ഒന്നൊന്നര’ പണിയായിപ്പോയി; വൈറൽ വീഡിയോ

വളർത്തുമൃഗങ്ങളുടെയും വന്യമൃഗങ്ങളുടെയും കൗതുകകരവും രസകരവുമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിത്യേന പ്രത്യക്ഷപ്പെടാറുണ്ട്. അക്കൂട്ടത്തിൽ അപകടകരങ്ങളായ വീഡിയോയും നെറ്റിസൺസ് പങ്കുവയ്ക്കാറുണ്ട്. മൃഗങ്ങളുമായി ബന്ധപ്പെട്ട് അടുത്തിടെ വൈറലായി മാറിയ വീഡിയോ വലിയ സന്ദേശംകൂടി നൽകുന്നതായി. സംഭവം നടന്നതെവിടെയെന്ന് വീഡിയോ പങ്കുവച്ചയാൾ വ്യക്തമാക്കിയിട്ടില്ല. സുന്ദരിയായ യുവതി ആനയുമായി ചങ്ങാത്തംകൂടാൻ നടത്തുന്ന ശ്രമങ്ങളാണ് അപ്രതീക്ഷിതമായ ട്വിസ്റ്റിലൂടെ ആളുകളെ ആകർഷിച്ചത്. തലയിൽ ധരിച്ചിരുന്ന ഹെൽമറ്റ് മാറ്റി യുവതി പെണ്ണാനയുടെ അടുത്തേക്കുപോകുന്നതാണ് ദൃശ്യങ്ങൾ ആരംഭിക്കുമ്പോൾ കാണാനാകുക. അവിടെ വേറെയും ആനയുണ്ട്. തളച്ചിട്ടിരിക്കുന്ന ആന ഓല തിന്നുകയാണ്. ആനയുടെ…

Read More