റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സ്ഥിരം മോഷണം; കൊച്ചിയിൽ ഇതര സംസ്ഥാന സംഘം പിടിയിൽ

എറണാകുളത്ത് റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സ്ഥിരം മോഷണം നടത്തിയിരുന്ന ഇതര സംസ്ഥാനക്കാരെ പിടികൂടി. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനും നോർത്ത് റെയിൽവേ സ്റ്റേഷനും ഇടയിൽ രാത്രിയിൽ ട്രെയിൻ വേഗം കുറച്ച് ഓടുന്ന സമയത്തു ചാടിക്കയറി ഉറങ്ങിക്കിടക്കുന്നവരുടെ  മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും എടുക്കുകയാണ് ഇവരുടെ പതിവ്. എറണാകുളം മാർഷലിങ് യാർഡിൽനിന്ന് സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് യാത്രക്കാരില്ലാതെ കൊണ്ടുവരികയായിരുന്ന ടാറ്റാ നഗർ എക്സ്പ്രസിന്റെ ഏറ്റവും പുറകിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന റെയിൽവേ ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ ഒരു സംഘം കമ്മട്ടിപ്പാടത്തിന് സമീപത്തുവച്ച്…

Read More

പരസ്യബോർഡ് ദുരന്തം: ഭാവേഷ് ഭിൻഡെ അറസ്റ്റിൽ

ഹോർഡിങ് തകർന്നുവീണ് 16 പേർ മരിച്ച സംഭവത്തിൽ ഇഗോ മീഡിയ കമ്പനി ഉടമ ഭാവേഷ് ഭിൻഡെ അറസ്റ്റിൽ. അപകടത്തിൽ നിരവധിപ്പേർക്കു പരുക്കേറ്റിരുന്നു. ഈ സംഭവത്തിലടക്കം 20 കേസുകളിൽ പ്രതിയായി ഒളിവിൽ കഴിയവേയാണ് അറസ്റ്റ്. മനപ്പൂർവമല്ലാത്ത നരഹത്യ, പീഡനം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ്. സംഭവം നടന്നയുടനെ ഫോൺ ഓഫ് ചെയ്ത് ഭാവേഷ് ഭിൻഡെ നാടുവിട്ടിരുന്നു. രാജസ്ഥാനിലെ ഉദയ്പുരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. തിങ്കളാഴ്ചയായിരുന്നു ഘാട്കോപ്പറിലെ പെട്രോൾ പമ്പിനു മുകളിൽ കൂറ്റൻ പരസ്യബോർഡ് വീണുള്ള ദുരന്തം. മുംബൈ കോർപറേഷന്റെ…

Read More