പീഡനക്കേസ് പ്രതിയെ തിരിച്ചെടുത്ത സംഭവം: അന്വേഷിക്കാൻ സിപിഎം കമ്മീഷനെ വെച്ചു

പീഡനക്കേസ് പ്രതിയെ തിരിച്ചെടുത്ത സംഭവത്തിൽ തർക്കവും വിവാദവും അന്വേഷിക്കാൻ സിപിഎം കമ്മീഷനെ നിയോഗിച്ചു. സി.സി. സജിമോനെ പാർട്ടിയിൽ തിരിച്ചെടുത്തതും തുടർന്നുള്ള തർക്കവും മൂന്നംഗ കമ്മീഷൻ അന്വേഷിക്കും. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമാണ് മൂന്നംഗ കമ്മീഷനെ നിയോഗിച്ചത്. തിരുവല്ലയിലെ ഒരു പുരോഹിതൻ വഴി ഇ.പി ജയരാജൻ ഇടപെട്ട് പുറത്താക്കൽ നടപടി റദ്ദാക്കിയെന്ന് ആരോപണം ഉയർന്നതിന് പിന്നാലെയാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. സജിമോനും ഏരിയ സെക്രട്ടറിയും ചേർന്ന് തിരുവല്ലയിലെ ഒരു പുരോഹിതൻ വഴി മുതിർന്ന സിപിഎം നേതാവ് ഇ.പി. ജയരാജനെ…

Read More

ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോ സിഎംഡി ആയി നിയമിച്ച് സർക്കാർ

ഡോ. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ സപ്ലൈകോ സിഎംഡിയായി നിയമിച്ച് സർക്കാർ. ഈ തസ്തിക ജോയിന്റ് സെക്രട്ടറി്ക്ക് തത്തുല്യമാക്കി സർക്കാർ ഉത്തരവിറക്കി. നിലവിൽ സപ്ലൈകോയിലെ ജനറൽ മാനേജറായി തുടർന്ന് വന്നിരുന്ന ശ്രീറാം വെങ്കട്ടരാമന് സിഎംഡിയുടെ ചുമതലയും ഉണ്ടായിരുന്നു. 2022 ഓഗസ്റ്റിലാണ് ശ്രീറാമിനെ സപ്ലൈകോയിൽ നിയമനം നൽകിയത്. അന്ന് മുതൽ രണ്ട് സിഎംഡിമാർക്ക് കീഴിൽ ജനറൽ മാനേജർ ആയി തുടരുകയായിരുന്നു ശ്രീറാം. ഇതിനിടെ സിഎംഡിമാരിൽ ഒരാളായ സഞ്ജീവ് പട്‌ജോഷി പദവിയിൽ നിന്നും മാറിയിരുന്നു. ഇതേ തുടർന്നാണ് ശ്രീറാം ഈ പദവികൂടി…

Read More