കേരള സർവകലാശാല വൈസ് ചാൻസലർ നിയമനം; സെർച്ച് കമ്മിറ്റി പ്രതിനിധിയെ ഇന്നറിയിക്കണമെന്ന് ഗവർണർ

കേരള സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ അന്ത്യശാസനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സെർച്ച് കമ്മിറ്റി പ്രതിനിധിയെ ഇന്നു തന്നെ സർവകലാശാല അറിയിക്കണമെന്നാണ് നിർദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവർണർ വിസിക്ക് കത്തു നൽകി. ഇതു രണ്ടാം തവണയാണ് ഗവർണർ ഇക്കാര്യത്തിൽ വിസിക്ക് കത്തു നൽകുന്നത്. കഴിഞ്ഞയാഴ്ച സമാനമായ കത്തു നൽകിയപ്പോൾ, സർവകലാശാല സെനറ്റ് പ്രമേയം പാസ്സാക്കിയതായി വി സി മറുപടി നൽകിയിരുന്നു. രണ്ടുപേരെ നിയോഗിച്ച് ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചത് ശരിയല്ലെന്നും, ആ നടപടി പിൻവലിക്കണമെന്നും വിസി…

Read More