സ്വപ്നയുടെ സ്‌പേസ് പാർക്കിലെ നിയമനത്തിൽ വിശദാംശങ്ങൾ തേടി ഇഡി

സ്വപ്ന സുരേഷിന്റെ നിയമനങ്ങളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം. സ്‌പേസ് പാർക്കിലെ സ്വപ്നയുടെ നിയമനത്തിൽ ഇഡി വിശദാംശങ്ങൾ തേടി. വിഷയത്തിൽ സ്‌പേസ് പാർക്ക് സ്‌പെഷ്യൽ ഓഫീസറായിരുന്ന സന്തോഷ് കുറുപ്പിന്റെ മൊഴിയെടുത്തു. പ്രൈസ് വാട്ടേഴ്സ് ഹൗസ് കൂപ്പേർസ് പ്രതിനിധികൾക്കും ഇഡി നോട്ടീസ് അയച്ചു. എം ശിവശങ്കർ ഇടപ്പെട്ട് സ്‌പേസ് പാർക്കിൽ കൺസൾറ്റന്റായാണ് സ്വപ്നയെ നിയമിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകിയ ഐടി വകുപ്പിനെ കീഴിലുള്ള കെഎസ്‌ഐടിഐഎല്ലിന്റെ സ്‌പേസ് പാർക്ക് പദ്ധതി. ഇവിടെ ഓപ്പറേഷൻസ് മാനേജരായിട്ടായിരുന്ന സ്വപ്ന സുരേഷിൻറെ…

Read More

വിക്ടോറിയ ഗൗരിയുടെ നിയമനം ശരിവച്ച് സുപ്രീം കോടതി; സത്യപ്രതിജ്ഞ ചെയ്തു

വിക്ടോറിയ ഗൗരിയുടെ നിയമനം ശരിവച്ച് സുപ്രീം കോടതി. നിയമനത്തിനെതിരെയുള്ള ഹർജി തള്ളിയാണ് നിയമനം ശരിവെച്ചത്. ഹർജി തള്ളിയുള്ള ഉത്തരവ് ഇറക്കുമെന്ന് കോടതി അറിയിച്ചു. സർക്കാരിൻറെ വിവരങ്ങൾ മാത്രമല്ല കോളീജിയം പരിഗണിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതിക്ക് ഒരു വ്യക്തിയുടെ വിവരങ്ങൾ അറിയില്ല എന്ന് എങ്ങനെ പറയും. ഹർജി അംഗീകരിച്ചാൽ ഇത്തരം പരാതികൾ വന്നുകൊണ്ടിരിക്കുമെന്ന് ജസ്റ്റിസ് ബിആർ ഗവായി പറഞ്ഞു. അതേസമയം, അഡീഷനൽ ജഡ‍്ജിയായി വിക്ടോറി ഗൗരി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ പത്തരയ്ക്ക് മദ്രാസ് ഹൈക്കോടതിയിൽ നടന്ന ചടങ്ങിലാണ് വിക്ടോറിയ…

Read More

ഒരു സമുദായ നേതാവിനെയും അപ്പോയിൻറ്‌മെൻറ് എടുത്ത് കണ്ടതല്ല: തരൂർ

ഒരു സമുദായ നേതാവിനെയും അപ്പോയിൻറ്‌മെൻറ് എടുത്ത് കണ്ടതല്ലെന്ന് ശശി തരൂർ എംപി. കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ കണ്ടതാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ച ഇപ്പോൾ തുടങ്ങുന്നതിൽ പ്രസക്തിയില്ല. കേരളം കർമഭൂമിയാണെന്നും തരൂർ പറഞ്ഞു. കേരളത്തിൽ മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന ശശി തരൂരിൻറെ പ്രസ്താവനയെ വിമർശിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം നേരത്തെ രംഗത്ത് വന്നിരുന്നു. നേതാക്കൾക്ക് പല ആഗ്രഹങ്ങളുണ്ടാകുമെങ്കിലും പാർട്ടിയിൽ സ്ഥാനാർത്ഥി നിർണ്ണയത്തിന് ചില രീതികളുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു.

Read More

പ്രധാനമന്ത്രിയെ കാണാൻ സമയം തേടി മുഖ്യമന്ത്രി; ബഫര്‍ സോണും കെ റെയിലും ചർച്ചയായേക്കും

ബഫർസോൺ പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ സമയം തേടി മുഖ്യമന്ത്രി പിണറായി വിജയൻ. ബഫർസോൺ, സിൽവർലൈൻ, വായ്പാപരിധി ഉയർത്തൽ എന്നിവയും ചർച്ചയായേക്കും. രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണാനും മുഖ്യമന്ത്രി സമയം തേടിയിട്ടുണ്ടെന്നാണ് വിവരം. സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ എത്തുന്ന മുഖ്യമന്ത്രി ബുധനാഴ്ച്ച വരെ ഡൽഹിയിലുണ്ട്. ചീഫ് സെക്രട്ടറി വി.പി.ജോയിയും മുഖ്യമന്ത്രിക്കൊപ്പം ഡൽഹിയിൽ എത്തുന്നുണ്ട്. കൂടിക്കാഴ്ച്ചയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫിസ് സമയം അനുവദിച്ചിട്ടില്ലെന്നാണ് വിവരം. 

Read More

ഫിഷറീസ് സർവകലാശാല വിസി നിയമനം : ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ

ഫിഷറീസ് സർവകലാശാല വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തു. സംസ്ഥാന നിയമങ്ങൾക്ക് കേന്ദ്ര ചട്ടത്തേക്കാൾ പ്രാധാന്യമെന്നാണ് ഹർജിയിലെ വാദം. മുൻ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ നൽകിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നീക്കം. യുജിസി ചട്ടങ്ങൾ ലംഘിച്ചാണ് റിജി ജോണിന്റെ നിയമനമെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി കുഫോസ് വിസി നിയമനത്തിൽ വിധി പറഞ്ഞത്. യുജിസി ചട്ടങ്ങൾ പാലിച്ചാകണം പുതിയ വിസിയെ നിയമിക്കാനെന്നും നിർദ്ദേശമുണ്ടായിരുന്നു. കാർഷിക വിദ്യാഭ്യാസം സ്റ്റേറ്റ് ലിസ്റ്റിലുള്ളതായതിനാൽ…

Read More

കെടിയു വിസി നിയമനം; സര്‍ക്കാരിന് പിടിവാശിയില്ലെന്ന് ആര്‍ ബിന്ദു

കെടിയു വി സി നിയമനത്തില്‍ കോടതി വിധി വിശദമായി പരിശോധിച്ച ശേഷം തുടര്‍ നടപടിയെന്ന് മന്ത്രി ആര്‍ ബിന്ദു. അപ്പീല്‍ പോകണമോ എന്നതില്‍ അടക്കം തീരുമാനം പിന്നീട്. സര്‍ക്കാരിന് പിടിവാശിയില്ല. യോഗ്യതയുടെ കാര്യത്തില്‍ സര്‍ക്കാരിന് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ട്. അതിപ്പോള്‍ പറയുന്നില്ലെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. സര്‍വകലാശാല വിഷയത്തില്‍ അസാധാരണ സാഹചര്യങ്ങളാണ് നിലനില്‍ക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം പുറത്താക്കിയ വി സിയുടെ പേര് മാറ്റാതെ സാങ്കേതിക സര്‍വകലാശാല. കെടിയു ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇപ്പോഴും വിസിയായി കാണിച്ചിരിക്കുന്നത്…

Read More

നിയമനം അധ്യാപക വിഭാഗത്തിലെന്ന് പ്രിയ; അനധ്യാപക വിഭാഗമെന്ന് സെനറ്റ് രേഖ

കണ്ണൂർ സർവകലാശാലയിലെ മലയാളം അസോഷ്യേറ്റ് പ്രഫസർ നിയമന  യോഗ്യത സംബന്ധിച്ച് സർവകലാശാല സെനറ്റും ഡോ. പ്രിയാ വർഗീസും വിരുദ്ധ നിലപാടുകളിൽ. അധ്യാപക വിഭാഗത്തിലാണ് ഈ തസ്തികയെന്നും നിയമന യോഗ്യതയായി കണക്കാക്കണമെന്നും കാണിച്ച് പ്രിയാ വർഗീസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ പ്രിയ ജോലിചെയ്തിരുന്ന സ്റ്റുഡൻസ് സർവീസ് ഡയറക്ടറുടെ തസ്തിക അനധ്യാപക വിഭാഗത്തിലാണെന്നു വ്യക്തമാക്കി സിൻഡിക്കേറ്റ് അംഗവും സിപിഎം നേതാവുമായ എൻ.സുകന്യ രംഗത്തെത്തി.  ചട്ടപ്രകാരംവേണ്ട അധ്യാപന പരിചയം പ്രിയാ വർഗീസിന് ഇല്ലെന്നു യുജിസി നേരത്തേ അറിയിച്ചെങ്കിലും നിയമനത്തിനു വേണ്ട…

Read More

പ്രിയ വർഗീസിന്‍റെ നിയമന നടപടികള്‍ക്കുള്ള സ്റ്റേ നീട്ടി ഹൈക്കോടതി

പ്രിയ വർഗീസിന്‍റെ നിയമന നടപടി തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി. കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിലാണ് നിര്‍ദേശം.  പ്രിയ വർഗീസിന്  മതിയായ യോഗ്യതയില്ലെന്ന് യുജിസി വ്യക്തമാക്കി. ഹർജി ബുധനാഴ്ച വീണ്ടും കോടതി പരിഗണിക്കും. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് ആറ് പേരാണ് അഭിമുഖത്തിനെത്തിയത്. ഇതിൽ ഗവേഷണ പ്രബന്ധങ്ങൾക്ക് അടക്കമുള്ള റിസർച്ച് സ്കോർ ഏറ്റവും കുറവ് കിട്ടിയത് പ്രിയ വർഗ്ഗീസിനാണ്. 156 മാര്‍ക്കാണ് പ്രിയക്ക് ലഭിച്ചത്. പക്ഷെ അഭിമുഖത്തിൽ പ്രിയക്ക് കിട്ടിയത് ഏറ്റവും ഉയർന്ന് മാർക്കാണ്. അഭിമുഖത്തില്‍ മാത്രം…

Read More

കണ്ണൂര്‍ വിസി നിയമനം: മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം: ഹര്‍ജി ഇന്ന് കോടതിയില്‍

കണ്ണൂർ വൈസ് ചാൻസിലർ നിയമനത്തിൽ മുഖ്യമന്ത്രിക്കെതിരെ അഴിമതി നിരോധനപ്രകാരം കേസെടുക്കണമെന്ന ഹർജി ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതി പരിഗണിക്കും. ഗോപിനാഥ് രവീന്ദ്രന്‍റെ പുനർനിയമനത്തിൽ മുഖ്യമന്ത്രി സമ്മർദ്ദം ചെലുത്തിയെന്ന ഗവർണറുടെ വെളിപ്പെടുത്തലാണ് പരാതിക്കാധാരം. കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയാണ് പരാതി നൽകിയത്. ആരോപണം അല്ലാതെ തെളിവുകൾ ഹാജരാക്കാൻ കഴിയുമോ എന്ന് കോടതി നേരത്തെ പരാതിക്കാരനോട് ആരാഞ്ഞിരുന്നു. ഹൈകോടതി പോലും തള്ളിയ പരാതിക്ക് എന്ത് പ്രസക്തി എന്നായിരുന്നു സർക്കാർ നിലപാട്. വിസി നിയമനത്തിൽ മുഖ്യമന്ത്രി നിയമ വിരുദ്ധമായി ഇടപെടൽ നടത്തിയിട്ടില്ലെന്നാണ്…

Read More

ആശ്രിത നിയമനം അവകാശമല്ല അത് ആനുകൂല്യം മാത്രം: സുപ്രീംകോടതി

ആശ്രിത നിയമനത്തെ അവകാശമായി കരുതേണ്ടതില്ലെന്നും കേവലം ആനുകൂല്യമാണെന്നും വ്യക്തമാക്കി സുപ്രിംകോടതി . കേന്ദ്രസർക്കാരിൻ്റെ കീഴിലുള്ള കൊച്ചിയിലെ FACT-യിൽ ആശ്രിതനിയമനം നല്‍കണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിർണ്ണായക ഉത്തരവ്. ജസ്റ്റിസുമാരായ എംആര്‍ ഷാ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിറക്കിയത്. ഫാക്ടിൽ ജീവനക്കാരനായിരുന്ന പിതാവ് സ‍ര്‍വ്വീസിലിരിക്കെ മരണപ്പെട്ടതിനാൽ ആശ്രിത നിയമനം നൽകണം എന്ന് ആവശ്യപ്പെട്ട് യുവതി നൽകിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിധി. 1995- ലാണ്ഫാക്ടിൽ ജോലി ചെയ്തിരുന്ന യുവതിയുടെ പിതാവ് മരണപ്പെടുന്നത്.14 വർഷത്തിനുശേഷം പ്രായപൂർത്തിയായപ്പോഴാണ് മകൾ ആശ്രിതനിയമനത്തിന്…

Read More