വയനാട്ടിലെ ഹൈസ്കൂൾ അധ്യാപക നിയമനം: റാണി ജോർജിന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്, ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ നടപടി

വയനാട്ടിലെ ഹൈസ്കൂൾ മലയാളം അധ്യാപക നിയമനത്തിലെ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കടുത്ത നടപടി എന്ന് മുന്നറിയിപ്പ്. പത്താം തീയതിക്കുള്ളിൽ നടപ്പാക്കിയില്ല എങ്കിൽ വിദ്യഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ജയിലിൽ അയയ്ക്കും എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. വയനാട്ടിലെ ഹൈസ്‌കൂള്‍ മലയാളം അധ്യാപക നിയമനത്തില്‍ ഉത്തരവ് മനഃപ്പൂര്‍വം നടപ്പാക്കിയില്ലെന്ന കോടതിയലക്ഷ്യ ഹർജിയിലാണ് കോടതി നടപടി. വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് കോടതിയലക്ഷ്യം നടത്തിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. വിഷയത്തിൽ നേരത്തെ സുപ്രീം കോടതി റാണി…

Read More

തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിച്ച നടപടി സ്റ്റേ ചെയ്യാതെ സുപ്രീം കോടതി

രാജ്യത്ത് തിരഞ്ഞെടുപ്പു കമ്മിഷണർമാരെ നിയമിക്കുന്ന സമിതിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസുണ്ടാക്കണമെന്ന ഉത്തരവു മറികടക്കുന്ന നിയമ നിർമാണം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഈ ഘട്ടത്തിൽ സ്റ്റേ ചെയ്യുന്നത് അരാജകത്വം സൃഷ്ടിക്കുമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പുതിയ നിയമപ്രകാരം നിയമിച്ച തിരഞ്ഞെടുപ്പ് കമ്മിഷണർമാർക്കെതിരെ യാതൊരു ആരോപണങ്ങളും ഇല്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ എക്സിക്യൂട്ടീവിന് കീഴിലാണെന്ന് പറയാനാകില്ലെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. തിരഞ്ഞെടുപ്പു കമ്മിഷണർമാരെ…

Read More

പ്രിയ വര്‍ഗീസിന്‍റെ നിയമനം; യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമല്ലെന്ന് സുപ്രീം കോടതിയില്‍ കണ്ണൂര്‍ സര്‍വകലാശാല

പ്രിയ  വർഗീസിന്‍റെ നിയമനത്തിൽ യുജിസിയുടെ വാദങ്ങളെ എതിർത്ത് കണ്ണൂർ സർവകലാശാല സുപ്രീംകോടതിയിൽ സത്യവാങ്മൂലം നല്‍കി. പ്രിയ വർഗീസിനെ നിയമനം ചട്ടവിരുദ്ധം അല്ലെന്നാണ് സത്യവാങ്മൂലത്തിലൂടെ സുപ്രീം കോടതിയെ അറിയിച്ചത്. ഹൈക്കോടതി വിധിക്കെതിരെ യുജിസി സമർപ്പിച്ച ഹർജിയിലാണ് സർവകലാശാല നിലപാട് അറിയിച്ചത്. അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് യുജിസി നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്നാണ് സർവകലാശാല രജിസ്ട്രാർ സത്യവാങ്മൂലത്തില്‍ പറയുന്നത്. എഫ് ഡി പി പ്രകാരമുള്ള ഗവേഷണ കാലയളവ് അധ്യാപക പരിചയത്തിൽ കണക്കാക്കാം. സ്റ്റുഡൻറ് ഡീനായി പ്രവർത്തിച്ച കാലയളവും യോഗ്യതയ്ക്ക് വിരുദ്ധമല്ലെന്നും കണ്ണൂർ…

Read More

കണ്ണൂർ വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നു; നിയമനത്തിൽ തീരുമാനം എടുത്തത് ഗവർണർ, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമന നൽകിയത് റദ്ദാക്കിയ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. എ. ജിയുടെ നിയമോപദേശ പ്രകാരമാണ് ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നൽകാൻ താൻ ശുപാർശ നൽകിയതെന്ന് മന്ത്രി വിശദീകരിച്ചു. ശുപാര്‍ശയിൽ തീരുമാനമെടുത്തത് ചാൻസിലര്‍ കൂടിയായ ഗവർണറാണ്. വിസിയുടെ നിയമനം ഗവർണറുടെ വിവേചനാധികാരമാണെന്നും വിധി പഠിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും മന്ത്രി വ്യക്തമാക്കി. വൈസ് ചാന്‍സലരെ പുന‍ര്‍ നിയമിച്ച…

Read More

അഖിൽ സജീവും ലെനിനും പ്രതി; ഇരുവരും പണം വാങ്ങിയതിന് തെളിവുണ്ടെന്ന് പൊലീസ്

ആരോ​ഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന കോഴക്കേസിൽ അഖിൽ സജീവിനെയും ലെനിനെയും പ്രതി ചേർത്തു. ഇവർക്കെതിരെ വഞ്ചന, ആൾമാറാട്ടം എന്നീ കുറ്റങ്ങൾ ചുമത്തി. ഹരിദാസനിൽനിന്ന് ലെനിൻ 50,000 രൂപയും അഖിൽ 25,000 രൂപയും തട്ടിയെടുത്തു. ബാസിതിനെ പ്രതിചേർക്കുന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും. ഇരുവരും പണം വാങ്ങിയതിനു തെളിവുണ്ടെന്നും പൊലീസ് അറിയിച്ചു. പൊലീസ് നാളെ കോടതിയിൽ റിപ്പോർട്ട് നൽകും. അഖിൽ സജീവും ഹരിദാസും തമ്മിലുള്ള സംഭാഷണം പുറത്തുവന്നിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ നിയമനം ശരിയാക്കുമെന്നാണ് അഖിൽ പറഞ്ഞത്. ഹരിദാസാണു സംഭാഷണം പുറത്തുവിട്ടത്.  അഖിൽ സജീവ് മാർച്ച്…

Read More

പ്രിയ വർഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള പ്രിയ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ, സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ നിയമനം ശരിവച്ച ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. നിയമനത്തിനെതിരെ യുജിസിയും ജോസഫ് സ്‌കറിയയും നൽകിയ ഹർജികൾ പരിഗണിക്കുമ്പോഴാണ് ജസ്റ്റിസുമാരായ കെ മഹേശ്വരി, കെ.വി വിശ്വനാഥൻ എന്നിവർ ഉൾപ്പെട്ട ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. ഹർജിയിൽ പ്രിയവർഗീസിന് കോടതി നോട്ടീസ് അയച്ചിരുന്നു. ഗവേഷണ കാലവും എൻഎസ്എസ് പ്രവർത്തന കാലവും…

Read More

നിയമനം ലഭിച്ച ജില്ലാ ജഡ്ജിമാരെ പിരിച്ചുവിടാത്തത് പൊതുതാത്പര്യം കണക്കിലെടുത്തെന്ന് സുപ്രീം കോടതി

കേരള ഹൈക്കോടതിയുടെ ചട്ടവിരുദ്ധമായ നടപടിക്രമങ്ങളിലൂടെ നിയമനം ലഭിച്ച ജില്ലാ ജഡ്ജിമാരെ പിരിച്ചുവിടാത്തത് പൊതുതാത്പര്യം കണക്കിലെടുത്താണെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. ആറ് വര്‍ഷത്തോളം സര്‍വീസിലിരുന്ന ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ സേവനം ഭരണകൂടത്തിനും ജനങ്ങള്‍ക്കും നിഷേധിക്കുന്നത് പൊതുതാത്പര്യത്തിന് എതിരാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. 2017 -ലെ ജില്ലാ ജഡ്ജി നിയമനത്തിന് കേരള ഹൈക്കോടതി പിന്തുടര്‍ന്ന നടപടിക്രമങ്ങള്‍ ഭരണഘടനാ വിരുദ്ധവും ചട്ടവിരുദ്ധവുമാണെന്ന വിധിയിലാണ് നിയമനം ലഭിച്ചവരെ പുറത്താക്കാത്തതിന്റെ കാരണം ഭരണഘടന ബെഞ്ച് വിശദീകരിച്ചിരിക്കുന്നത്. നിയമനം ലഭിച്ചവരുടെ ന്യായാനുസൃതമായ പ്രതീക്ഷയും പിരിച്ചുവിടാതിരിക്കാനുള്ള കാരണമായി…

Read More

‘പ്രിയാ വർഗീസിന്റെ നിയമനത്തിൽ തൽക്കാലം ഇടപെടുന്നില്ല’: ഹൈക്കോടതി വിധി ഒരുപരിധി വരെ തെറ്റെന്ന് സുപ്രീം കോടതി

കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസറായി ഡോ. പ്രിയാ വർഗീസിനെ  നിയമിച്ചതു ശരിവച്ച കേരള ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്ന് സുപ്രീം കോടതി. ഹൈക്കോടതി വിധിക്കെതിരെ യുജിസിയും നിയമന പട്ടികയിലുണ്ടായിരുന്ന ചങ്ങനാശേരി എസ്ബി കോളജ് മലയാളവിഭാഗം മേധാവി ഡോ. ജോസഫ് സ്‌കറിയയും നൽകിയ ഹർജികളിൽ സുപ്രീംകോടതി നോട്ടിസ് അയച്ചു. മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ പ്രിയാ വർഗീസിന് 6 ആഴ്ചത്തെ സമയം കോടതി അനുവദിച്ചു. ജസ്റ്റിസുമാരായ ജെ.കെ.മഹേശ്വരി, കെ.വി.വിശ്വനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. അധ്യാപന പരിചയവുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന്…

Read More

പ്രിയ വര്‍ഗീസിന് നിയമന ഉത്തരവ് നല്‍കി കണ്ണൂര്‍ സര്‍വകലാശാല

വിവാദങ്ങള്‍ക്കും ഹൈക്കോടതി ഇടപെടലിനുമൊടുവില്‍ പ്രിയ വര്‍ഗീസിന് നിയമന ഉത്തരവ് നൽകി.15 ദിവസത്തിനകം കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസസിൽ ചുമതലയേൽക്കണമെന്ന് അറിയിച്ചു .അസോസിയേറ്റ് പ്രൊഫസർ തസ്തികയിലാണ് നിയമന ഉത്തരവ് നൽകിയത്. മതിയായ യോഗ്യത പ്രിയക്ക് ഉണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചിരുന്നു. അതേസമയം കണ്ണൂർ സർവകാശാലാ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിൻ്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീം കോടതിയെ സമീപിക്കും. ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകാനാണ് യുജിസിക്ക് ലഭിച്ച നിയമോപദേശം. ഗവേഷണ കാലവും എൻഎസ്എസ് പ്രവർത്തന…

Read More

‘പ്രിയ വർഗീസിന് നിയമനം നൽകാം’; കണ്ണൂർ സർവകലാശാലയ്ക്ക് സ്റ്റാൻഡിങ് കൗൺസലിന്റെ നിയമോപദേശം

ഡോ. പ്രിയ വർഗീസിൻറെ നിയമനവുമായി മുന്നോട്ടുപോകാമെന്ന് കണ്ണൂർ സർവകലാശാലയ്ക്ക് സ്റ്റാൻഡിങ് കൗൺസലിന്റെ നിയമോപദേശം. കോടതി ഉത്തരവോടെ ഗവർണറുടെ സ്റ്റേ ഇല്ലാതായെന്നും നിയമോപദേശത്തിൽ പറയുന്നു. മലയാളം പഠനവകുപ്പിൽ അസോഷ്യേറ്റ് പ്രഫസറായി ഡോ. പ്രിയാ വർഗീസിന്റെ നിയമനം സ്റ്റേ ചെയ്ത ഗവർണറുടെ ഉത്തരവിന്റെ സാധുതയെപ്പറ്റിയാണ് സർവകലാശാല നിയമോപദേശം തേടിയത്.  സ്വജനപക്ഷപാതം ആരോപിച്ച് 2022 ഓഗസ്റ്റ് 17നാണ് ഡോ.പ്രിയ വർഗീസിന്റെ നിയമനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചത്. ഈ ഉത്തരവ് ഇതുവരെ ഗവർണർ റദ്ദാക്കിയിട്ടില്ല

Read More