
കാട്ടാക്കടയിലെ ആള്‍മാറാട്ടം സി.പി.എം നേതാക്കളുടെ അറിവോടെ, അന്വേഷണം വേണമെന്ന് വി.ഡി സതീശന്‍
കാട്ടാക്കട കോളജിലെ എസ്.എഫ്.ഐ ആൾമാറാട്ടം ക്രിമിനൽ കുറ്റകൃത്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വി.സിമാരെ നിയമിക്കാതെ സി.പി.എമ്മിന്റെ ഇൻചാർജ് ഭരണമാണ് സർവകലാശാലകളിൽ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ അധ്യയന വർഷം ആരംഭിക്കാറായിട്ടും എട്ട് സർവകലാശാലകളിൽ വൈസ് ചാൻസലർമാരില്ലാതെ ഇൻചാർജ് ഭരണമാണ് നടക്കുന്നതെന്ന് വി.ഡി. സതീശൻ പറഞ്ഞു. എം.ജി സർവകലാശാല വി.സിയുടെ കാലാവധി ഈ മാസം അവസാനിക്കാനിരിക്കെ പുതിയ വി.സി തിരഞ്ഞെടുക്കാനുള്ള ഒരു നടപടിയും സർക്കാർ സ്വീകരിച്ചില്ല. കണ്ണൂർ വി.സിയുടെ പുനർനിയമനവുമായി…