ഡോ.ബി അനന്തകൃഷ്ണൻ കേരള കലാമണ്ഡലത്തിന്റെ പുതിയ വൈസ് ചാൻസലർ

കേരള കലാമണ്ഡലം വൈസ് ചാൻസലറായി പ്രഫ.ബി.അനന്തകൃഷ്ണനെ ചാൻസലർ ഡോ.മല്ലിക സാരാഭായ് നിയമിച്ചു. ഹൈദരബാദ് സർവകലാശാലയിലെ സരോജിനി നായിഡു സ്കൂൾ ഓഫ് ആർട്സ് ആൻഡ് കമ്മ്യൂണിക്കേഷന്റെ തലവനാണ് അനന്തകൃഷ്ണൻ. ഇന്ത്യയിലെയും വിദേശത്തെയും സർവകലാശാലകളിലെ അക്കാദമിക് കമ്മറ്റികളിലെയും ബോർഡുകളിലെയും അംഗമാണ്. ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് തിയറ്റർ റിസർച്ചിന്റെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ സൊസൈറ്റി ഫോർ തിയറ്റർ റിസർച്ചിന്റെ  സ്ഥാപക ജനറൽ സെക്രട്ടറിയാണ്. കഴിഞ്ഞ ഒന്നര വർഷമായി കാലടി സർവകലാശാല വിസിക്കായിരുന്നു കേരള കലാമണ്ഡലത്തിന്റെ അധിക ചുമതല.

Read More

പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി തമിഴ് നടൻ ആർ. മാധവനെ നിയമിച്ചു

പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി തമിഴ് നടൻ ആർ. മാധവനെ നിയമിച്ചു. ഗവേണിങ് കൗൺസിൽ ചെയർമാനായും അദ്ദേഹം പ്രവർത്തിക്കും. മാധവനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി നിയമിച്ച വിവരം കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ എക്സിലൂടെ അറിയിച്ചു. മാധവനെ അനുരാഗ് ഠാക്കൂർ അഭിനന്ദിക്കുകയും ചെയ്തു. മാധവന്റെ അനുഭവ സമ്പത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ ​​ഗുണകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും താൻ വിശ്വസിക്കുന്നുവെന്ന് മന്ത്രി കുറിച്ചു. തന്നെ പ്രസിഡന്റായി നിയമിച്ചതില്‍ അനുരാഗ് ഠാക്കൂറിനോട് മാധവൻ നന്ദിയറിയിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കൂടുതല്‍ വികസനത്തിനായി തന്റെ കഴിവിന്റെ…

Read More

പ്രിയ വർഗീസ് അസോസിയേറ്റ് പ്രൊഫസറായി ചുമതലയേറ്റു

ഹൈക്കോടതി ഇടപെടലിനുമൊടുവിൽ പ്രിയ വർഗീസ് അസോസിയേറ്റ് പ്രൊഫസറായി ചുമതലയേറ്റു. കണ്ണൂർ സർവകലാശാല ആസ്ഥാനത്തെത്തിയാണ് പ്രിയ വർഗീസ് ചുമതലയേറ്റത്. ഇന്ന് തന്നെ നീലേശ്വരം ക്യാമ്പസിൽ അസോസിയേറ്റ് പ്രഫസറായി ജോലിയിൽ പ്രവേശിക്കുമെന്ന് പ്രിയ വർഗീസ് അറിയിച്ചു. മതിയായ യോഗ്യത പ്രിയക്ക് ഉണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടതിന് പിന്നാലെ പ്രിയക്ക് സർവകലാശാല നിയമന ഉത്തരവ് കൈമാറിയിരുന്നു. അതേസമയം, കണ്ണൂർ സർവകാശാലാ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിൻറെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീംകോടതിയെ സമീപിക്കും. ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ…

Read More

കർണാടക ഡിജിപി പ്രവീൺ സൂദ് സിബിഐ ഡയറക്ടറാകും

കർണാടക ഡി.ജി.പി പ്രവീൺ സൂദ് സി.ബി.ഐ മേധാവിയായി ചുമതലയേൽക്കും. ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച മറ്റ് ഐ.പി.എസ് ഉദ്യോഗസ്ഥരായ സുധീർ സക്സേന, താജ് ഹസൻ എന്നിവരെ പിന്തള്ളിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, പ്രതിപക്ഷനേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവരടങ്ങുന്ന ഉന്നതതല സമിതി പ്രവീൺ സൂദിനെ സി.ബി.ഐ. ഡയറക്ടർ സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. അവസാനനിമിഷമാണ് പ്രവീൺ സൂദിന്റെ പേര് ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചത്. നിലവിലെ സി.ബി.ഐ. ഡയറക്ടർ സുബോധ്കുമാർ ജയ്സ്വാളിന്റെ കാലാവധി കഴിയുന്നതോടെ പ്രവീൺ സൂദ് ചുമതലയേൽക്കും. അതേസമയം…

Read More

ജസ്റ്റിസ് എസ്‌വി ഭട്ടി കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്

ജസ്റ്റിസ് എസ്‌വി ഭട്ടിയെ കേരളാ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചു. രാഷ്ട്രപതിയാണ് ഇദ്ദേഹത്തിന്റെ നിയമനത്തിന് സാധുത നൽകിയത്. സുപ്രീം കോടതി കൊളീജിയം ജസ്റ്റിസ് എസ്‌വി ഭട്ടിയെ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായാണ് ശുപാർശ ചെയ്തത്. എന്നാൽ നിയമനം ആക്ടിങ് ചീഫ് ജസ്റ്റിസായാണ് നൽകിയിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ ചീറ്റൂർ സ്വദേശിയാണ് ജസ്റ്റിസ് എസ്‌വി ഭട്ടി. 2019 മുതൽ കേരളാ ഹൈക്കോടതി ജഡ്ജിയായി സേവനം അനുഷ്ഠിക്കുകയാണ്. ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് മണികുമാർ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് ജസ്റ്റിസ് ഭട്ടിയുടെ നിയമനം. 

Read More

കെ വി തോമസ്  സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധി; ഡൽഹിയിൽ ക്യാബിനറ്റ് റാങ്കോടെ നിയമനം

മുൻ കോൺഗ്രസ് നേതാവ് കെ വി തോമസിന് കാബിനറ്റ് റാങ്കോടെ നിയമനം. ഡൽഹിയിൽ സംസ്ഥാന സർക്കാരിന്‍റെ പ്രത്യേക പ്രതിനിധിയാക്കും. കെ വി തോമസിനെ കോൺഗ്രസ് പുറത്താക്കി 8 മാസം പിന്നിടുമ്പോഴാണ് നിയനമം. കോണ്‍ഗ്രസ് നിര്‍ദേശം ലംഘിച്ച് കണ്ണൂരില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ നിന്ന് കെ വി തോമസ് പുറത്തേക്ക് പോയത്. പലവട്ടം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും സംസ്ഥാന കേന്ദ്ര നേതൃത്വങ്ങളെ വെല്ലുവിളിക്കുന്ന രീതിയിലായിരുന്നു അന്ന് കെ വി തോമസ് പ്രതികരിച്ചത്. …

Read More