ശബരിമല തീര്‍ത്ഥാടന കാലത്ത് സന്നദ്ധ സേവനത്തിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവസരം; താൽപര്യമുള്ളവര്‍ അപേക്ഷിക്കാം

ശബരിമല തീര്‍ത്ഥാടന കാലത്ത് സന്നദ്ധ സേവനം അനുഷ്ഠിക്കുവാന്‍ താത്പര്യവും അംഗീകാരവുമുള്ള ആരോഗ്യ പ്രവര്‍ത്തകരെ സ്വാഗതം ചെയ്യുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോന്നി മെഡിക്കല്‍ കോളേജ്, പത്തനംതിട്ട ജനറല്‍ ആശുപത്രി, പമ്പ, സന്നിധാനം തുടങ്ങിയ ആശുപത്രികളിലും നിലക്കല്‍, നീലിമല, അപ്പാച്ചിമേട്, ചരല്‍മേട്, എരുമേലി തുടങ്ങിയ ആരോഗ്യ സേവന കേന്ദ്രങ്ങളിലും അവരെ നിയോഗിക്കും.  ആരോഗ്യവകുപ്പില്‍ നിന്നും വിരമിച്ചവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് അവസരമൊരുക്കുന്നത്. താത്പര്യമുള്ളവര്‍ dhssabarimala@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ നവംബര്‍ 11നകം രേഖകള്‍ ഉള്‍പ്പെടെ ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്….

Read More

ഊട്ടി-കൊടൈക്കനാൽ യാത്രയ്ക്കായുള്ള ഇ-പാസിന് ക്രമീകരണമായി; അപേക്ഷിക്കേണ്ടത് ദാ ഇങ്ങനെ

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കാൻ വിനോദസഞ്ചാരികൾക്കുള്ള ഇ-പാസിന് ക്രമീകരണമായി. serviceonline. gov.in/tamilnadu, അല്ലെങ്കിൽ tnega.tn.gov.in എന്നീ വെബ്സൈറ്റുകൾവഴി ഇ-പാസിന് അപേക്ഷിക്കാം. പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്. മദ്രാസ് ഹൈക്കോടതി ഉത്തരവുപ്രകാരം മേയ് ഏഴുമുതൽ ജൂൺ 30 വരെയാണ് ഇ-പാസ് പ്രാബല്യത്തിലുള്ളത്. ഈ ദിവസങ്ങളിൽ പുറത്തുനിന്ന് വരുന്നവർക്ക് ഇ-പാസ് നിർബന്ധമാണ്. ഓരോദിവസവും നിശ്ചിത എണ്ണം വാഹനങ്ങൾക്ക് മാത്രമേ…

Read More

പൗരത്വ നിയമ ഭേദഗതി; ഓൺലൈന്‍ പോർട്ടൽ വഴി അപേഷിക്കാം

പൗരത്വ നിയമ ഭേദഗതി നിയമം അനുസരിച്ച് ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിക്കാനുള്ള പോർട്ടൽ സജ്ജമായി.  indiancitizenshiponline.nic.in വെബ്സൈറ്റിലാണ്  പൗരത്വത്തിന് അപേക്ഷിക്കേണ്ടത്. അപേക്ഷകർക്ക് സ്വന്തം മൊബൈൽ നമ്പറും ഇമെയിലും നിർബന്ധമാണ്. അപേക്ഷകർ പോർട്ടലിലൂടെ നൽകിയ അപേക്ഷയുടെ പകർപ്പ് ജില്ലാ കളക്ടർക്കോ, കോൺസുലർ ജനറലിനോ നൽകണം. പൗരത്വം നൽകുന്നതിന് അധികാരമുള്ള ജില്ലാ തല സമിതികളിൽ സംസ്ഥാന സർക്കാരുകൾക്ക് കാര്യമായ പങ്കാളിത്തമില്ല.  പൗരത്വത്തിനായി  അപേഷിക്കേണ്ടതെങ്ങനെ? കൂടുതല്‍ അറിയാം പൗരത്വ നിയമഭേദ​ഗതി വിജഞാപനം ഇറക്കിയപ്പോൾ തന്നെ ഓൺലൈനിലൂടെ മാത്രമേ അപേക്ഷകൾ സ്വീകരിക്കൂവെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. indiancitizenshiponline.nic.in എന്ന…

Read More

സ്വിഫ്റ്റ് ബസുകൾ ഓടിക്കാൻ വനിതകൾക്ക് അവസരം; 600 ഡ്രൈവർ കണ്ടക്ടർ ഒഴിവുകൾ

കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസുകൾ ഓടിക്കാൻ വനിതകൾക്ക് അവസരം. 600 ഡ്രൈവർ കണ്ടക്ടർ ഒഴിവുകളുണ്ട്. ട്രാൻസ്ജെൻഡറുകൾക്കും അവസരം നൽകാൻ ആലോചനയുണ്ട്. പ്രഥമപരിഗണന സ്ത്രീകൾക്കാണ്. ഇവർക്കുശേഷമുള്ള ഒഴിവുകളിലേക്കാകും പുരുഷന്മാരെ പരിഗണിക്കുക. ആദ്യബാച്ചിൽ നിയമനം നേടിയ നാലുവനിതകൾ തിരുവനന്തപുരം സിറ്റിയിൽ ഇലക്ട്രിക് ബസുകൾ ഓടിക്കുന്നുണ്ട്. ഹെവി ലൈസൻസുള്ളവർക്കുപുറമേ ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസുള്ള (എൽ.എം.വി.) വനിതകൾക്കും അപേക്ഷിക്കാം. ബസ് ഓടിക്കാൻ കെ.എസ്.ആർ.ടി.സി. പരിശീലനം നൽകും. നീളമുള്ള ഡീസൽ ബസുകൾക്കുപകരം ചെറിയ ഇലക്ട്രിക് ബസുകളിലാകും ഇവരെ നിയോഗിക്കുക. പരിശീലനം ഡീസൽ ബസിൽ ആയിരിക്കും….

Read More

രാജ്യത്ത് ബന്ധുക്കളുള്ള ഗാസ സ്വദേശികൾക്ക് താൽക്കാലിക വിസ നൽകുമെന്ന് കാനഡ

കാനഡയിൽ ബന്ധുക്കളുള്ള ഗാസ സ്വദേശികൾക്ക് താൽക്കാലിക വിസ നൽകുമെന്ന് പ്രഖ്യാപിച്ച് കാനഡ. കാനഡയുടെ ഇമിഗ്രേഷന്‍ മന്ത്രി മാർക് മില്ലറാണ് കാനഡയിൽ ബന്ധുക്കളുള്ള പാലസ്തീന്‍ അഭയാർത്ഥികൾക്ക് താൽക്കാലിക വിസ നൽകുമെന്ന് വ്യാഴാഴ്ച വ്യക്തമാക്കിയത്. എന്നാൽ വിസ നൽകുന്നവരെ സുരക്ഷിതമായി പാലസ്തീനിന് പുറത്തേക്ക് എത്തിക്കാനാവുമോയെന്ന കാര്യത്തിൽ കാനഡ ഉറപ്പ് നൽകുന്നില്ല. ജനുവരി ഒന്‍പത് മുതലാകും പാലസ്തീൻ അഭയാർത്ഥികൾക്ക് താൽക്കാലിക വിസ നൽകുക.  അതുവരെ ഗാസയിലുള്ള 660 കാനഡ സ്വദേശികളേയും അവരുടെ കുടുംബങ്ങളേയും പുറത്ത് എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് മാർക് മില്ലർ…

Read More

തെരുവുനായ്ക്കളെ കൊല്ലാന്‍ ക്രിമിനല്‍ ചട്ടത്തിലെ 133–ാം വകുപ്പ് പ്രയോഗിക്കുന്നതില്‍ ആശയക്കുഴപ്പം

തെരുവുനായ്ക്കളെ കൊല്ലാന്‍ ക്രിമിനല്‍ ചട്ടത്തിലെ 133–ാം വകുപ്പ് പ്രയോഗിക്കുന്നതില്‍ ആശയക്കുഴപ്പം. ചട്ടം പ്രായോഗികമാകുന്നത് വളര്‍ത്തു നായ്ക്കള്‍ മറ്റുള്ളവരെ ബോധപൂര്‍വം ആക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ മാത്രമാണെന്ന് നിയമവിദഗ്ധർ വ്യക്തമാക്കുന്നു. കഴി‍ഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതലയോഗമാണ് അപകടനായ്ക്കളെ കൊല്ലാന്‍ സിആര്‍പിസി 133–ാം ചട്ടം പ്രയോഗിക്കാമെന്നു നിലപാടെടുത്തത്. തെരുവുനായ ആക്രമണം ദിനംതോറും പെരുകി വരുന്ന സാഹചര്യത്തിൽ കൊല്ലുന്നതിനു പ്രായോഗികമായ നടപടികളൊന്നുമില്ല. എല്ലാവഴികളും അടഞ്ഞതോടെയാണ് ക്രിമിനല്‍ നടപടി ചട്ടത്തിലെ 133–ാം വകുപ്പ് പ്രയോഗിക്കാം എന്ന നിലപാടിലെക്കെത്തിയത്. ആക്രമണകാരികളായ നായ്ക്കളെ കുറിച്ച് ജനങ്ങള്‍ക്ക് സബ്ഡിവിഷണല്‍ മജിസ്ട്രേറ്റിനെ…

Read More