ലോൺ ആപ്പ്: എളുപ്പത്തിൽ പണം ലഭിക്കും പക്ഷെ പണി പിന്നാലെ

നിയമകുരുക്കില്ലാതെ എളുപ്പത്തിൽ പണം ലഭിക്കാൻ വേണ്ടിയാണ് മലയാളികളടക്കം ഓൺ ലൈൻ ആപ്പുകളെ തേടി പോകുന്നത്. ആധാർ കാർഡും പാൻ കാർഡും മാത്രം രേഖയായി നൽകിയാൽ അയ്യായിരം രൂപ മുതൽ അമ്പതിനായിരം വരെ വായ്പ ലഭിക്കും. ഓരോ ആപ്പുകളും ലോൺ നൽകുന്നതിനും തിരിച്ചടവിനും വ്യത്യസ്ഥ മാർഗങ്ങളാണ് സ്വീകരിക്കുന്നത്. അനധികൃതമായി വായ്പ നൽകുനതിന് നിയമവിരുദ്ധമായി നാലായരത്തിലധികം ഓൺലൈൻ ആപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ദിവസേന നാൽപ്പതിലധികം കേസുകൾ വായ്പ തട്ടിപ്പ് സംബന്ധിച്ച് രാജ്യത്ത് രജിസ്റ്റർ ചെയ്യുന്നുണ്ടെന്നാണ് കണക്ക്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പരസ്യങ്ങളായും…

Read More

ഗോൾഡൻ വീസ അപേക്ഷാ ഫീസ് കുത്തനെ വർധിപ്പിച്ച് യുഎഇ

 യുഎഇയിൽ 10 വർഷ കാലാവധിയുള്ള ഗോൾഡൻ വീസ അപേക്ഷാ ഫീസ് വർധിപ്പിച്ചു. 50 ദിർഹത്തിൽ നിന്ന് 150 ദിർഹമാക്കിയാണ് വർധിപ്പിച്ചത്.  ഫീസ്, ഇലക്ട്രോണിക് ഫീസ്, സ്മാർട് സർവീസ് എന്നിവ അടങ്ങിയതാണ് പുതിയ ഫീസ് എന്നു ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു.  യുഎഇക്ക് അകത്തും പുറത്തുമുള്ള വിദേശികൾ ഗോൾഡൻ വീസയ്ക്ക് യോഗ്യരാണോ എന്നറിയാൻ വെബ്സൈറ്റിലോ (http://smartservices.icp.gov.ae) സ്മാർട് ആപ്പിലോ (UAEICP) പ്രവേശിച്ച് ആവശ്യമായ നടപടികൾ പൂർത്തിയാക്കിയാൽ മതി. ശാസ്ത്രം,…

Read More

കുവൈത്ത് വിസാ അപ്ളിക്കേഷനുമായി അഭ്യന്തര മന്ത്രാലയം

കുവൈത്തിലേക്കുള്ള വ്യാജ വിസ തടയാൻ കുവൈത്ത് വിസാ അപ്ളിക്കേഷനുമായി അഭ്യന്തര മന്ത്രാലയം. രാജ്യത്തേക്കുള്ള തൊഴിലാളികളുടെ പ്രവേശനം സുരക്ഷിതമാക്കുന്നതിനും നിയന്ത്രിക്കുന്നതിനുമാണ് വിസ ആപ്പ് അവതരിപ്പിച്ചത്. കുവൈത്ത് വിസ ആപ്പ് ഉടൻ പുറത്തിറക്കുമെന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് അറിയിച്ചു. ഇതോടെ കുവൈത്തിലേക്ക് പുതുതായി വരുന്ന പ്രവാസികള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പായി എൻട്രി വിസയുടെ സാധുത ഉറപ്പ് വരുത്താൻ സാധിക്കും. കഴിഞ്ഞ ദിവസം ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കാൻ സർക്കാർ രൂപവത്കരിച്ച സമിതിയിലാണ് ഇത്…

Read More

മുൻകൂർ ജാമ്യാപേക്ഷയുമായി വീണ്ടും എൽദോസ് കുന്നപ്പിള്ളില്‍

മുൻകൂർ ജാമ്യാപേക്ഷയുമായി വീണ്ടും എൽദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ. വഞ്ചിയൂർ പൊലീസ് രജിസ്റ്റർ ചെയ്ത പുതിയ കേസിലാണ് എംഎല്‍എ മുൻകൂർ ജാമ്യം തേടിയത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിലാണ് എൽദോസ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.  സ്ത്രീത്വത്തെ അപമാനിക്കൽ, കേസിൽ നിന്നും പിൻമാറാനായി കൃത്രിമ രേഖ ചമക്കൽ, മർദ്ദിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എൽദോസിനെതിരെ വഞ്ചിയൂർ പൊലീസ് ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരി മജിസ്ട്രേറ്റിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. കേസിൽ  നിന്നും പിൻമാറാൻ അഭിഭാഷകന്‍റെ ഓഫീസിൽ വച്ച് രേഖകളിൽ…

Read More

എൽദോസിൻ്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് ഇന്ന് നിര്‍ണായകം. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി എൽദോസിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. എൽദോസ് എംഎൽഎ പരാതിക്കാരിയായ യുവതിയെ പലസ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നുമാണ് കേസ്. പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് കോടതി നേരത്തെ രേഖപ്പെടുത്തിയിരുന്നു. പരാതിക്കാരിയുടെ മൊഴിയും നിലവിൽ ശേഖരിച്ച തെളിവുകളും കോടതിയി ഹാജരാക്കിയിട്ടുണ്ട്.  എംഎൽഎയ്ക്ക് ജാമ്യം നൽകരുതെന്ന കടുത്ത നിലപാട് പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ സ്വീകരിക്കും. എന്നാൽ യുവതി നൽകിയ പരാതിയിലെ വൈരുദ്ധ്യമാകും പ്രതിഭാഗം…

Read More