
ആധാർ വെരിഫിക്കേഷൻ പ്രക്രിയ ഇനി കൂടുതൽ കർശനം
രാജ്യത്ത് ആധാർ വേരിഫിക്കേഷൻ ചട്ടങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങി യുഐഡിഎഐ. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർ ആദ്യമായി ആധാറിന് അപേക്ഷ സമർപ്പിക്കുമ്പോൾ, പാസ്പോർട്ടിന് സമാനമായ രീതിയിൽ ഫിസിക്കൽ വെരിഫിക്കേഷൻ നടത്താനാണ് യുഐഡിഎഐയുടെ തീരുമാനം. ആദ്യ ഘട്ടത്തിൽ അപേക്ഷകളിലെ വിവരങ്ങളുടെ ആധികാരികത നേരിട്ട് പരിശോധിക്കുന്നതാണ്. അതിനുശേഷം മാത്രമാണ് സർവീസ് പോർട്ടൽ വഴിയുള്ള വെരിഫിക്കേഷൻ നടപടി ആരംഭിക്കുകയുള്ളൂ. അതത് സംസ്ഥാന സർക്കാരുമായി സഹകരിച്ചാണ് ഫിസിക്കൽ വെരിഫിക്കേഷൻ നടപടികൾ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നത്. സംസ്ഥാന സർക്കാർ നിയമിക്കുന്ന നോഡൽ ഓഫീസർ, അഡീഷണൽ…