
ഇന്ത്യയില്‍ നിന്നുള്ള ആപ്പിള്‍ ഐഫോണ്‍ കയറ്റുമതിയില്‍ കുതിപ്പ്, 33 ശതമാനം വര്‍ധന
ഇന്ത്യയില്‍ നിന്നുള്ള ആപ്പിള്‍ ഐഫോണ്‍ കയറ്റുമതിയില്‍ വര്‍ധന.കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് ആപ്പിള്‍ ഐഫോണ്‍ കയറ്റുമതിയില്‍ 33 ശതമാനം വര്‍ധനയാണ് രേഖപ്പടുത്തിയത്. ഏപ്രിലിനും സെപ്റ്റംബറിനുമിടയിലുള്ള കാലയളവിലാണ് വർധന രേഖപ്പെടുത്തിയത്. ഈ കാലയളവില്‍ അമേരിക്കന്‍ ടെക് ഭീമന്‍ 600 കോടി ഡോളറിന്റെ ഐഫോണുകള്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തമിഴ്നാട്ടിലെ ഫോക്സ്‌കോണ്‍ യൂണിറ്റില്‍ നിന്നാണ് ഏറ്റവുമധികം കയറ്റുമതി നടന്നത്. ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതിയുടെ പകുതിയും തമിഴ്നാട് യൂണിറ്റില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു….