മോശം ഉള്ളടക്കമുള്ള കാര്യങ്ങൾ കാണുന്നതാണ് പ്രശ്‌നം: പ്രതിപക്ഷത്തിന്റെ ആരോപണത്തെ പരിഹസിച്ച് ബിജെപി വക്താവ്

കേന്ദ്രം ഫോണും ഇമെയിലും ഹാക്ക് ചെയ്യാൻ ശ്രമിച്ചതായി ആപ്പിൾ കമ്പനി മുന്നറിയിപ്പ് നൽകിയെന്ന പ്രതിപക്ഷ നേതാക്കളുടെ ആരോപണത്തെ പരിഹസിച്ച് ബിജെപി വക്താവ് ഗൗരവ് ഭാട്യ. മോശം ഉള്ളടക്കമുള്ള കാര്യങ്ങൾ കാണുന്നതു കൊണ്ടാണ് പ്രതിപക്ഷ നേതാക്കളുടെ ഫോണിൽ മാൽവെയർ ആക്രമണം ഉണ്ടാകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  കേന്ദ്രസർക്കാർ ഫോണും ഇമെയിലും ഹാക്ക് ചെയ്യാൻ ശ്രമിച്ചെന്ന ആരോപണവുമായി ചൊവ്വാഴ്ച രാവിലെയാണ് വിവിധ പ്രതിപക്ഷ നേതാക്കൾ രംഗത്തുവന്നത്. തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര, കോൺഗ്രസ് എംപി ശശി തരൂർ, കോൺഗ്രസ് പ്രവർത്തകസമിതി…

Read More