ഓപ്പണ്‍ എഐ ഫണ്ട് സമാഹരണത്തില്‍ നിന്ന് പിന്‍മാറി ആപ്പിള്‍; ഓപ്പണ്‍ എഐയിൽ ആപ്പിൾ നിക്ഷേപിക്കില്ല

ഓപ്പണ്‍ എഐയില്‍ നിക്ഷേപത്തിനില്ലെന്ന് അറിയിച്ച് ആപ്പിള്‍. 650 കോടി ഡോളര്‍ സമാഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഓപ്പണ്‍ എഐയുടെ ഫണ്ട് സമാഹരണത്തിന്റെ ഭാഗമാകാനുള്ള ചര്‍ച്ചകളില്‍ നിന്ന് ആപ്പിള്‍ പിന്‍മാറിയതായി വാള്‍ സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്ത്. ഓപ്പണ്‍ എഐയുടെ ധനസമാഹരണത്തിന്റെ ഭാഗമായി കഴിഞ്ഞമാസമാണ് ആപ്പിളുമായി ചര്‍ച്ച നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നത്. മൈക്രോസോഫ്റ്റ്, എന്‍വിഡിയ തുടങ്ങിയ ആ​ഗോള ടെക് ഭീമൻമാരും ഓപ്പണ്‍ എഐയുമായി ചര്‍ച്ചയിലാണ്. ഇതിനകം 1300 കോടി ഡോളര്‍ ഓപ്പണ്‍ എഐയില്‍ നിക്ഷേപിച്ചിട്ടുള്ള മൈക്രോസോഫ്റ്റ് 100 കോടി ഡോളര്‍ കൂടി…

Read More

ആപ്പിളിന്റെ അടുത്ത പ്രോഡക്ട് വീട്ടുജോലിയെടുക്കുന്ന റോബോട്ടോ? 2027ൽ കാണാമെന്ന് സൂചന

ഇന്ന് പല ടെക്ക് കമ്പനികളും അണിയറയിൽ വീട്ടുജോലി എടുപ്പിക്കാൻ പറ്റുന്ന റോബോട്ടുകളെ ഒരുക്കുന്ന തിരക്കിലാണ്. ഒടുവിൽ ടെക്ക് ഭീമനായ ആപ്പിളും കളത്തിലുറങ്ങുന്നു എന്നാണ് ബ്ലൂംബര്‍ഗിന്റെ മാര്‍ക് ഗുര്‍മന്‍ പറയ്യുന്നത്. പാത്രങ്ങളും, മുഷിഞ്ഞ തുണിയുമൊക്കെ വൃത്തിയാക്കാന്‍ കഴിയ്യുന്ന തരം റോബോട്ടുകളെ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതത്രെ. ഐഫോണ്‍, ഐപാഡ്, മാക്, ആപ്പിള്‍ ടിവി, എയര്‍പോഡ്‌സ് അങ്ങനെ നിരവധി ഉൽപ്പന്നങ്ങൾ ഇറക്കിയ അപ്പിൾ ഇനി എന്തുണ്ടാക്കുമെന്ന ചിന്തയാണ് ഈ പുതിയ പ്രോജക്ടിലെത്തിച്ചത്. വര്‍ഷങ്ങള്‍ യത്‌നിച്ചെങ്കിലും സ്വയം ഓടുന്ന കാറുണ്ടാക്കാനുളള ആപ്പിളിന്റെ ശ്രമം…

Read More

ആപ്പിള്‍ ഉപകരണങ്ങള്‍ തന്‍റെ കമ്പനികളില്‍ നിരോധിക്കും: ഇലോണ്‍ മസ്ക്

ഓപ്പണ്‍ എഐയുമായുള്ള സഹകരണം ആപ്പിള്‍ കമ്പനി പ്രഖ്യാപിച്ചതിന് പിന്നാലെ വന്‍ പ്രഖ്യാപനവുമായി ഇലോണ്‍ മസ്ക്. തന്‍റെ കമ്പനികളില്‍ ആപ്പിള്‍ ഉപകരണങ്ങള്‍ നിരോധിക്കും എന്നാണ് മസ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി നടന്ന വേള്‍ഡ്‌വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലാണ് ആപ്പിള്‍ ഓപ്പണ്‍ എഐ സഹകരണം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ നിരവധി ട്വീറ്റുകളാണ് ഇതിനെതിരെ മസ്ക് നടത്തിയത്. അതേ സമയം ആപ്പിളിന്‍റെ സിരി ഡിജിറ്റൽ അസിസ്റ്റന്‍റ് വഴി ഉപഭോക്താക്കൾക്ക് ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി ചാറ്റ്‌ബോട്ടിലേക്ക് ആക്‌സസ് ഉണ്ടായിരിക്കുമെന്നാണ് ആപ്പിള്‍ അറിയിച്ചത്….

Read More

ആപ് സ്റ്റോറില്‍ നിന്ന് വാട്‌സാപും, ത്രെഡ്‌സും നീക്കാൻ ആപ്പിളിനോട് ​ചൈന; നീക്കിയെന്ന് ആപ്പിൾ

ചൈനയിലെ ആപ്പിള്‍ ആപ് സ്റ്റോറില്‍ നിന്ന് മാര്‍ക് സക്കര്‍ബര്‍ഗിന്റെ മെറ്റാ പ്ലാറ്റ്‌ഫോമിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വാട്‌സാപും, ത്രെഡ്‌സും നീക്കം ചെയ്തു. ദ് വാള്‍ സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇത്തരത്തിൽ നീക്കം ചെയ്ത ആപ്പുകളുടെ പട്ടികയിൽ വാട്‌സാപ്പിന്റെ എതിരാളികളായ ടെലഗ്രാമും, സിഗ്നലും പെടും. ഇക്കാര്യം ആപ്പിള്‍ ശരിവച്ചതായി റോയിട്ടേഴ്‌സും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ് ഈ ആപ്പുകൾ എന്നു പറഞ്ഞാണ് അവ നീക്കംചെയ്യാന്‍ ചൈന തങ്ങളോട് ചൈന ആവശ്യപ്പെട്ടതെന്നാണ് ആപ്പിള്‍ പ്രതികരിച്ചിരിക്കുന്നത്. നീക്കം ചെയ്ത…

Read More

‘ സൈബർ ആക്രമണ സാധ്യത, ലിങ്കുകളോ അറ്റാച്ച്മെന്റുകളോ തുറക്കരുത് ‘ ; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ആപ്പിൾ

ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് സൈബര്‍ ആക്രമണ മുന്നറിയിപ്പുമായി പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍. ഇന്ത്യ അടക്കം 92 രാജ്യങ്ങളിലെ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇ-മെയില്‍ മുഖേനയാണ് ആപ്പിള്‍ മുന്നറിയിപ്പ് നല്‍കിയത്. ഹാക്കര്‍മാര്‍ സൈബര്‍ ആക്രമണം നടത്താനുള്ള സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആപ്പിളിന്റെ സന്ദേശത്തില്‍ പറയുന്നത്. ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് വ്യാഴാഴ്ച പുലര്‍ച്ചെ 12.30 നാണ് ഇ-മെയില്‍ വഴി അറിയിപ്പ് നല്‍കിയത്. ആപ്പിളില്‍ നിന്ന് എത്ര പേര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമല്ല. എന്‍എസ്ഒ ഗ്രൂപ്പിന്റെ പെഗാസസ് സ്‌പൈവെയറിനെ കുറിച്ചും ഇ-മെയിലില്‍ പരാമര്‍ശിക്കുന്നുണ്ട്….

Read More

പാസ്‌വേഡ് നൽകുന്നില്ല; കേജ്‌രിവാളിന്റെ ഫോൺ പരിശോധിക്കാൻ ഇ.ഡി ആപ്പിൾ കമ്പനിയെ സമീപിച്ചു

മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഫോൺ പരിശോധിക്കാൻ ആപ്പിൾ കമ്പനിയെ സമീപിച്ച് ഇ.ഡി. ഫോണിന്റെ പാസ്‌വേഡ് കേജ്‌രിവാൾ നൽകുന്നില്ലെന്നും അതുകൊണ്ടാണ് കമ്പനിയെ സമീപിച്ചതെന്നും ഇ.ഡി അധികൃതർ പറഞ്ഞു. കേജ്‌രിവാളിനെതിരായി ഇലക്ട്രോണിക് തെളിവുകൾ ഒന്നും കണ്ടെത്താൻ ഇ.ഡിക്ക് സാധിച്ചിട്ടില്ലെന്നാണ് വിവരം. അറസ്റ്റിലായ മുഖ്യമന്ത്രി ഫോൺ സ്വിച്ച് ഓഫ് ചെയ്തെന്നും പാസ്‌വേഡ് കൈമാറിയില്ലെന്നും ഇ.ഡി ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം, തന്റെ കയ്യിലെ ഫോൺ കഴിഞ്ഞ ഒരു വർഷമായി മാത്രം ഉപയോഗിക്കുന്നതാണെന്നും ഡൽഹി മദ്യനയ അഴിമതി നടന്നുവെന്ന് ആരോപിക്കുന്ന…

Read More

ഡാര്‍വിനെ ഏറ്റെടുത്ത് ആപ്പിൾ, എഐ മത്സരത്തിലേക്ക് ആപ്പിളും

ഡാര്‍വിന്‍ എഐയെ ഏറ്റെടുത്ത് ആപ്പിൾ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രം​ഗത്തേ മത്സരത്തിലേക്ക് ആപ്പിൾ നേരിട്ട് ഇതുവരെ കടന്നുവന്നിട്ടില്ല. എന്നാൽ അതിനുള്ള തയാറെടുപ്പുകൾ അണിയറയിൽ നടക്കുന്നുണ്ടെന്നാണ് വിവരം. അതിന്റെ ഭാ​ഗമായി ഡാര്‍വിന്‍ എഐ എന്ന കനേഡിയന്‍ എഐ സ്റ്റാര്‍ട്ടപ്പിനെ ആപ്പിൾ ഏറ്റെടുത്തുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും ഈ വർഷം തന്നെ തീരുമാനമുണ്ടാകും. എഐയ്ക്ക് വേണ്ടിയുള്ള കഠിനമായ പരിശ്രമത്തിലാണ് ആപ്പിളെന്ന് ഫെബ്രുവരിയില്‍ കമ്പനി മേധാവി ടിം കുക്ക് വെളിപ്പെടുത്തിയിരുന്നു. ഈ വര്‍ഷം അവസാനത്തോടെ ആപ്പിളിന്റെ…

Read More

ഇനി മുതൽ ആപ് സ്റ്റോറിന് പുറത്ത് നിന്നും ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാം; പുതിയ മാറ്റവുമായി ആപ്പിള്‍

ആപ് സ്റ്റോറുകളിൽ നിന്നല്ലാതെ ഇതര സ്റ്റോറുകളിൽ നിന്നും ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാനുള്ള അവസരമൊരുക്കി ആഗോള ടെക് ഭീമൻമാരായ ആപ്പിൾ. യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ മാർക്കറ്റ് നിയമം പ്രാബല്യത്തിൽ വരുന്നതിനാലാണ് ഈ മാറ്റം. ഐ-ഫോൺ യൂസർമാർക്ക് സഫാരി അല്ലാതെ മറ്റേതെങ്കിലും ബ്രൗസർ ഡിഫോൾട്ടായി തിരഞ്ഞെടുക്കാനും ഇനി സാധിക്കും. 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലുള്ള ഐ-ഫോൺ യൂസർമാർക്കാണ് ആപ് സ്റ്റോറിനു പുറമെ ഇതര സ്‌റ്റോറുകളിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യാനാവുക. ഐ.ഒ.എസ് 17.4 വേർഷനിലുള്ള യൂസർമാർക്കാണ് ഈ സേവനം ലഭ്യമാവുക….

Read More

സർക്കാർ ആപ്പിളിനെ ലക്ഷ്യമിടുന്നതായി വാഷിങ്ടൺ പോസ്റ്റ്

രാജ്യത്തെ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുടെയും പത്രപ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്താന്‍ നീക്കം നടക്കുന്നതായി ആപ്പിളിന്റെ മുന്നറിയിപ്പ് സന്ദേശം (‘നിങ്ങള്‍ എത്ര വേണമെങ്കിലും ചോര്‍ത്തൂ, ഞങ്ങള്‍ ഭയക്കില്ല, നിശബ്ദരാകില്ല’) നൽകിയതിനെ തുടർന്ന് ആപ്പിളിന്റെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച ഇന്ത്യൻ സർക്കാർ അവരുടെ പ്രസ്താവന പിൻവലിക്കുവാൻ സമ്മർദ്ദം ചെലുത്തിയതായി വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട്. ഇങ്ങനെയൊരു മുന്നറിയിപ്പ് കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായതിനു പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ ആപ്പിളിനെതിരെ നടപടിയെടുത്തുവെന്നാണ് അന്താരാഷ്ട്ര മാധ്യമമായ ദ വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സിലിക്കണ്‍…

Read More

6.9 ഇഞ്ച് ഡിസ്‌പ്ലേ, എ.ഐ; അറിയാം ഐഫോൺ 16 സീരീസിന്റെ ഫീച്ചറുകൾ

രണ്ട് മാസങ്ങൾക്ക് മുമ്പാണ് ഐഫോൺ 15 സീരീസ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ അടുത്ത പതിപ്പായ ഐഫോൺ 16 സീരീസിനെക്കുറിച്ചുളള ചർച്ചകളാണ് ഇന്റർനെറ്റിൽ ചർച്ചയുയിരിക്കുന്നത്. ഐഫോൺ 16 ലൈനപ്പിന്റെ വരവിന് മാസങ്ങളിനിയും ബാക്കിനിൽക്കെ, സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഫോണിന്റെ സവിശേഷതകളെ കുറിച്ച് അറിയാം. നാല് ഐഫോൺ മോഡലുകളാകും പതിനാറാം പതിപ്പിലുമുണ്ടാവുക. ബേസ്ലൈൻ ഐഫോൺ 16-ന് 6.1 ഇഞ്ചുള്ള ഡിസ്‌പ്ലേയും 6 പ്ലസിൽ 6.7 ഇഞ്ച് ഡിസ്‌പ്ലേയും തന്നെ നൽകിയേക്കും. എന്നാൽ, പ്രോ മോഡലുകൾ അൽപ്പം വ്യത്യസ്തമായാകും എത്തുക. റെഡ്ഡിറ്റിലെ ലീക്കർ…

Read More