വെടിക്കെട്ട് സംസ്കാരത്തിന്റെ ഭാ​ഗമാണ്, സർക്കാർ അപ്പീൽ പോകും; മന്ത്രി കെ രാധാകൃഷ്ണൻ

ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് നിരോധിച്ച സംഭവത്തിൽ സർക്കാർ തലത്തിൽ തന്നെ അപ്പീലിന് പോകുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. വെടിക്കെട്ട് സംസ്കാരത്തിന്റെ ഭാഗമാണ്. അസമയം ഏതാണെന്നു കൃത്യമായി പറഞ്ഞിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. വിഷയത്തിൽ ദേവസ്വം ബോർഡുകളടക്കം അപ്പീലിന് പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആരാധനാലയങ്ങളിൽ അസമയത്ത് നടക്കുന്ന വെടിക്കെട്ടിനാണ് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയത്. ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നുണ്ട്. ആരാധനാലയങ്ങളിൽ നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്ന…

Read More

വചാതി കൂട്ട ബലാത്സംഗ കേസ്; പ്രതികളുടെ അപ്പീൽ മദ്രാസ് ഹൈക്കോടതി തള്ളി

വചാതി കൂട്ട ബലാത്സംഗ കേസിലെ പ്രതികളുടെ അപ്പീൽ മദ്രാസ് ഹൈക്കോടതി തള്ളി. വീരപ്പൻ വേട്ടയുടെ പേരിൽ നടന്ന ക്രൂരതയിൽ 215 സർക്കാർ ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് കോടതി ഉത്തരവിട്ടു. 1992 ജൂണിലാണ് 18 ഗോത്രവർഗ്ഗ യുവതികളെ ബലാൽസഗം ചെയ്തത്. വനം വകുപ്പ്, പൊലീസ്, റവന്യു ഉദ്യോഗസ്ഥരായിരുന്നു പ്രതികൾ .4 ഐഎഫ്എസ്  ഉദ്യോഗസ്ഥർ അടക്കം പ്രതി പട്ടികയിലുണ്ടായിരുന്നു .2011ലെ പ്രത്യേക കോടതി ഉത്തരവിനെതിരെ ആണ് അപ്പീൽ നൽകിയത്.ഇരകൾക്ക് സർക്കാർ ജോലി നൽകണമെന്ന് കോടതി നിർദേശിച്ചു. ബലാൽസംഗ ചെയ്ത 17 ജീവനക്കാർ…

Read More

മണിപ്പുരില്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി പ്രതിപക്ഷ എംപിമാർ

മണിപ്പുരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’യുടെ പ്രതിനിധികളായ എംപിമാർ സംസ്ഥാന ​ഗവർണർ അനസൂയ ഉയ്‌കെയെ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ച് നിവേദനം നൽകി. സംസ്ഥാനം നേരിടുന്ന വിഷയവും തങ്ങളുടെ ആവശ്യങ്ങളും ചൂണ്ടിക്കാട്ടിയാണ് എം.പിമാർ ​ഗവർണർക്ക് നിവേദനം കെെമാറിയത്. മണിപ്പുരിൽ സമാധാനവും ഐക്യവും പുനഃസ്ഥാപിക്കണമെന്ന് എം.പിമാർ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നു. കഴിഞ്ഞ 89 ദിവസമായി സംസ്ഥാനം നേരിടുന്ന ക്രമസമാധാന തകർച്ച സംബന്ധിച്ച് കേന്ദ്രസർക്കാരിനെ ​ഗവർണർ അറിയിക്കണമെന്നും പ്രധാനമന്ത്രിയുടെ മൗനം മണിപ്പുരിനോടുള്ള അദ്ദേഹത്തിന്റെ ധിക്കാരപരമായ സമീപനമാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു….

Read More

അപകീർത്തി കേസ്; രാഹുൽ ​ഗാന്ധിയുടെ അപ്പീൽ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബി ആർ ഗവായ്, പ്രശാന്ത് കുമാർ മിശ്ര എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക. 2019ൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ വച്ച്  ‘എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് പൊതുവെയുള്ളത് എന്തുകൊണ്ടാണെന്ന്’ രാഹുൽ ഗാന്ധി നടത്തിയ പരാമർശമാണ് കേസിനാധാരം. തുടർന്ന് ഗുജറാത്തിലെ ബിജെപി നേതാവ് പൂർണേഷ് മോദി നൽകിയ അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് സൂറത്ത് ചീഫ് മജിസ്ട്രേറ്റ്…

Read More

രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായകം; മാനനഷ്ടക്കേസിലെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന് പറയും

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായകം. മാനനഷ്ടക്കേസിൽ നിരപരാധിയാണെന്ന് കാണിച്ച് നൽകിയ അപ്പീലിൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് വിധി പറയും. വിധി അനുകൂലമായാൽ രാഹുലിന് എം പി സ്ഥാനം തിരികെ ലഭിക്കും.കോടതിയിൽ നിന്ന് സ്റ്റേ ലഭിച്ചില്ലെങ്കിൽ രാഹുൽ ഗാന്ധിയുടെ അയോഗ്യത നീളും.  സുപ്രീം കോടതിയെ സമീപിക്കുകയാണ് രാഹുൽ ഗാന്ധിക്ക് മുന്നിലുള്ള ഏക വഴി. എല്ലാ കള്ളൻമാർക്കും മോദി എന്ന പേര് എങ്ങനെ കിട്ടിയെന്ന രാഹുൽ ഗാന്ധിയുടെ 2019ലെ പ്രസംഗം ചൂണ്ടിക്കാട്ടി ബിജെപി എം എൽ എയും…

Read More

അരിക്കൊമ്പൻ: സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി

 അരിക്കൊമ്പന്‍ ദൗത്യ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഇടുക്കി ചിന്നക്കനാലില്‍ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ മാറ്റാനുള്ള ഹൈക്കോടതി വിധിക്കെതിരായ ഹർജിയാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് അടിയന്തരമായി കേൾക്കുകയും ഹർജി തള്ളുകയും ചെയ്തത്. വിദഗ്ധസമിതിയുടെ റിപ്പോർട്ട് യുക്തിസഹമാണെന്നും ഇടപെടില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതി ഇടപെടലിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിച്ചത്. കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവുകള്‍ സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം. ഉപദ്രവകാരികളായ…

Read More

അപകീർത്തി കേസ് വിധി; രാഹുൽ ഇന്ന് അപ്പീൽ നൽകും, നേരിട്ട് ഹാജരാകും

അപകീർത്തി കേസിലെ ശിക്ഷാവിധിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് സൂറത്ത് സെഷൻസ് കോടതിയിൽ അപ്പീൽ നൽകും. കോടതിയിൽ രാഹുൽ നേരിട്ട് ഹാജരാകും. 3 സംസ്ഥാന മുഖ്യമന്ത്രിമാരോടും മുതിർന്ന നേതാക്കളോടും രാഹുലിനൊപ്പം പോകാൻ പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. മോദി പേരുകാരെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുലിന് സൂറത്ത് മജിസ്‌ട്രേട്ട് കോടതി 2 വർഷം തടവുശിക്ഷ വിധിച്ചിരുന്നു. കോടതി വിധി വന്ന് 12-ാം ദിവസമാണ് അപ്പീൽ നൽകുന്നത്. കോടതി വിധിയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ ലോക്‌സഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കുകയും ചെയ്തു. അപ്പീൽ നൽകാതെ ജയിലിൽ…

Read More

എൽദോസ് കുന്നപ്പിള്ളിലിന്റെ ജാമ്യത്തിൽ പരാതിക്കാരി അപ്പീൽ നൽകും

ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയ്ക്ക് മുൻകൂർ ജാമ്യം നൽകിയതിനെതിരെ പരാതിക്കാരി അപ്പീൽ നൽകും. ജാമ്യം അനുവദിച്ച കീഴ്‌ക്കോടതി ഉത്തരവിനെതിരെയാണ് പരാതിക്കാരി ഉടൻ അപ്പീൽ നൽകുക. എം.എൽ.എ കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നാണ് പരാതിക്കാരിയുടെ വാദം. എം.എൽ.എയ്‌ക്കെതിരെ കൂടുതൽ തെളിവുകളും പരാതിക്കാരി പുറത്തുവിട്ടേക്കും. തന്നെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പറഞ്ഞാണ് എം.എൽ.എ മുൻകൂർ ജാമ്യം നേടിയെടുത്തതെന്നാണ് പരാതിക്കാരി പറയുന്നത്. അതുകൊണ്ടു തന്നെ സർക്കാർ അപ്പീൽ നൽകിയാലും ഇല്ലെങ്കിലും വ്യക്തിപരമായി മേൽക്കോടതിയിൽ അപ്പീൽ നൽകാനാണ് പരാതിക്കാരിയുടെ തീരുമാനം.

Read More