
അജ്മാനിൽ ടാക്സി ഡ്രൈവർമാർക്ക് ആപ് പുറത്തിറക്കി
അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി ടാക്സി ഡ്രൈവർമാർക്കായി ‘കാബി’ ആപ്ലിക്കേഷൻ നടപ്പാക്കുന്നു. ആദ്യ പരീക്ഷണഘട്ടമെന്ന നിലയില്‍ നടപ്പാക്കിയ ആപ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. യാത്ര വരുമാനം, പിരിഞ്ഞു കിട്ടുന്നതുക, പ്രവര്‍ത്തന മികവിന്റെ തോത് എന്നിവയുടെ ട്രാക്കിങ് അടക്കം പലസവിശേഷതകളും ആപ്ലിക്കേഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്. എമിറേറ്റിലെ ടാക്സി ഫ്രാഞ്ചൈസി കമ്പനികൾക്കായി പ്രവർത്തിക്കുന്ന ഡ്രൈവർമാരുടെ പ്രകടനം മെച്ചപ്പെടുത്താനും ജോലി കാര്യക്ഷമമാക്കാനും സമയവും പ്രയത്നവും ലാഭിക്കാനുമുള്ള ഫീച്ചറുകൾ നൽകാനാണ് ഈ സംരംഭം പ്രധാനമായും ലക്ഷ്യമിടുന്നത്. അജ്മാനിലെ ടാക്സി ഡ്രൈവർമാർക്കുള്ള പ്രാഥമിക പ്ലാറ്റ്ഫോമായി കാബി…