പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമാണ്; അത് എന്റെ പ്രകൃതമാണ്, മാറ്റാൻ എനിക്കു കഴിയില്ല: വിടവാങ്ങൽ പ്രസംഗത്തിൽ ജയ ബച്ചൻ

എംപിമാരുടെ വിരമിക്കൽ ചടങ്ങിലെ പ്രസംഗത്തിൽ രാജ്യസഭ അംഗങ്ങളോ‍ട് ക്ഷമാപണം നടത്തി സമാജ്‌വാദി പാർട്ടി എംപി ജയ ബച്ചൻ. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമാണു തന്റേതെന്നും ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ജയ ബച്ചൻ പറഞ്ഞു.  ‘‘എന്തുകൊണ്ടാണ് എപ്പോഴും ഞാൻ ദേഷ്യപ്പെടുന്നതെന്ന് ജനങ്ങൾ ചോദിക്കാറുണ്ട്. അത് എന്റെ പ്രകൃതമാണ്. മാറ്റാൻ എനിക്കു കഴിയില്ല. അപ്രിയമായ എന്തെങ്കിലും കേൾക്കുമ്പോൾ എനിക്കു ദേഷ്യം വരും. എന്റെ പെരുമാറ്റം വ്യക്തിപരമായി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഈ അവസരത്തിൽ ക്ഷമാപണം നടത്തുന്നു’’– ജയ ബച്ചൻ പറഞ്ഞു.  വിരമിക്കുന്ന അംഗങ്ങളുടെ അഭാവം പാർലമെന്റിൽ…

Read More

സുരേഷ്ഗോപി മാപ്പ് പറഞ്ഞതോടെ വിവാദം അവസാനിച്ചു: ചെന്നിത്തല

സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന വിവാദത്തില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല.രാഷ്ട്രീയ പ്രവർത്തകർ പൊതു ഇടങ്ങളിൽ ജാഗ്രത പാലിക്കണം.അദ്ദേഹം മാപ്പ് പറഞ്ഞതോടെ വിഷയം അവസാനിച്ചു .സുരേഷ് ഗോപി മുഴുവന്‍ സമയ രാഷ്ട്രീയക്കാരൻ അല്ലാത്തതിനാൽ സംഭവിച്ചതാകാമെന്നും ചെന്നിത്തല പറഞ്ഞു. മാധ്യമപ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി തട്ടിയ സംഭവത്തിൽ പ്രതികരണവുമായി ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ടും ഗോവ ഗവർണറുമായ പി എസ് ശ്രീധരൻ പിള്ളയും രംഗത്തെത്തി.ഇത്തരം രംഗങ്ങളിൽ കൂടുതൽ പക്വതയുള്ള സമൂഹമായി മാറാൻ നമുക്ക് കഴിയണം. രാജനൈതികതയല്ല.എല്ലാത്തിന്‍റേയും ഉരകല്ല്. മറ്റുള്ളവരുടെ…

Read More

മാധ്യമ പ്രവർത്തകയുടെ തോളിൽ കൈവെച്ച സംഭവത്തിൽ നിയമനടപടി സ്വീകരിക്കും; സുരേഷ് ഗോപി മാപ്പുപറയണമെന്ന് കെയുഡബ്ല്യുജെ

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്ക് എതിരെ  വനിതാ കമ്മീഷനിൽ പരാതി നൽകുമെന്ന് മാധ്യമപ്രവർത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെ അറിയിച്ചു. മറ്റു നിയമ നടപടികളും സ്വീകരിക്കും. തൊഴിൽ എടുക്കുന്ന എല്ലാ സ്ത്രീകൾക്കും നേരെയുള്ള അവഹേളനമാണിതെന്നും  തെറ്റ് അംഗീകരിച്ച്  സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻറ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടു.  ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ കൈ വെക്കുമ്പോൾ തന്നെ അവർ അത്…

Read More