തിരുപ്പതി ലഡു വിവാദം: നടൻ കാർത്തിക്ക് താക്കീതുമായി പവൻ കല്യാൺ; മാപ്പ് പറഞ്ഞ് താരം

നടൻ കാർത്തിക്ക് താക്കീതുമായി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. തിരുപ്പതി ലഡുവിനെ പരിഹസിക്കരുതെന്നും സനാതന ധർമത്തിന്റെ കാര്യം വരുമ്പോൾ ഒരു വാക്ക് പറയുന്നതിന് മുമ്പ് നൂറ് തവണ ചിന്തിക്കണമെന്നും പവൻ കല്യാൺ താക്കീത് ചെയ്തു. ‘മെയ്യഴകൻ’ സിനിമയുടെ തെലുങ്ക് പ്രി-റിലീസ് ഇവന്റിനിടെയാണ് അവതാരക അപ്രതീക്ഷിതമായി ലഡുവിനെക്കുറിച്ച് കാർത്തിയോട് ചോദിക്കുന്നത്. അതിനു മറുപടിയായി കാർത്തി തമാശ രൂപേണ വാക്കുകളാണ് പവൻ കല്യാണിനെ ചൊടിപ്പിച്ചത്. ‘നമുക്ക് ഇപ്പോൾ ലഡുവിനെക്കുറിച്ച് പറയേണ്ട. ലഡു ഒരു സെൻസിറ്റീവ് വിഷയമാണ്.’ എന്നായിരുന്നു കാർത്തിയുടെ മറുപടി….

Read More

സിംഗപ്പൂർ എയർലൈൻസിന്റെ വിമാനം ആകാശച്ചുഴിയിൽ പെട്ട് അപകടം ഉണ്ടായ സംഭവം ; പരസ്യമായി മാപ്പപേക്ഷിച്ച് സിംഗപ്പൂർ എയർലൈൻസ് സിഇഒ

വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ഒരാൾ മരിച്ച സംഭവത്തിൽ പരസ്യമായി ക്ഷമാപണം നടത്തി സിംഗപ്പൂർ എയർലൈൻസ് സി.ഇ.ഒ. കഴിഞ്ഞ ദിവസമാണ് ലണ്ടനിൽനിന്ന് സിംഗപ്പൂരിലേക്കുള്ള 777-300ER വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. അപകടത്തിൽ എഴുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 211 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ‘ വിമാനത്തിലെ യാത്രാക്കാർക്ക് അനുഭവിക്കേണ്ടി വന്ന വേദനയിൽ ഖേദിക്കുന്നുവെന്ന് എയർലൈൻ സി.ഇ.ഒ ഗോ ചൂൻ ഫോങ് പറഞ്ഞു. ആവശ്യമായ എല്ലാ പിന്തുണയും എയർലൈൻ നൽകുന്നുണ്ടെന്നും അന്വേഷണത്തിൽ പൂർണമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘സിംഗപ്പൂർ എയർലൈൻസിന് വേണ്ടി, മരിച്ചവരുടെ…

Read More

‘തൃഷയെ വേദനിപ്പിച്ചെന്ന് മനസിലാക്കുന്നു’; മാപ്പ് പറഞ്ഞ് മൻസൂർ അലി ഖാൻ

സ്ത്രീ വിരുദ്ധ പരാമർശത്തിൽ തൃഷയോട് മാപ്പ് പറഞ്ഞ് നടൻ മൻസൂർ അലി ഖാൻ. ചെന്നൈ സിറ്റി പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് വാർത്താ കുറിപ്പിലൂടെ നടൻ മാപ്പ് പറഞ്ഞത്. ‘എന്റെ സഹപ്രവർത്തകയായ തൃഷയെ വേദനിപ്പിച്ചെന്ന് മനസിലാക്കുന്നു. ഇതിൽ ഞാൻ പരസ്യമായി മാപ്പ് പറയുന്നു.’ എന്നാണ് വാർത്താ കുറിപ്പിൽ പറയുന്നത്. ഡി.ജി.പി ശങ്കർ ജിവാളിന്റെ ഉത്തരവിനെ തുടർന്നാണ് മൻസൂർ അലി ഖാനെതിരെ കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354എ (ലൈംഗിക പീഡനം), 509 (സ്ത്രീയുടെ മാന്യതയെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള…

Read More

സൈബർ ആക്രമണങ്ങളെ അംഗീകരിക്കുന്നില്ല; ജയ്ക്കിന്റെ ഭാര്യയോട് ക്ഷമ ചോദിക്കുന്നുവെന്ന് ചാണ്ടി ഉമ്മൻ

ജയ്ക്കിന്റെ ഭാര്യക്കെതിരെ ആരെങ്കിലും സൈബർ ആക്രമണം നടത്തിയിട്ടുണ്ടെങ്കിൽ താൻ ക്ഷമ ചോദിക്കുന്നുവെന്ന് പുതുപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. സൈബർ ആക്രമണങ്ങളെ ഒരിക്കലും അംഗീകരിക്കാനാവില്ല. വ്യാജ ആരോപണങ്ങള പുതുപ്പള്ളിക്കാർ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 20 വർഷമായി വേട്ടയാടൽ നേരിടുന്ന കുടുംബമാണ് തന്റേത്. ഒരു വ്യാജ വീഡിയോ ക്ലിപ്പ് പ്രചരിപ്പിച്ച് ഇപ്പോഴും വേട്ടയാടുകയാണ്. തന്റെ മനസ്സാക്ഷിക്ക് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

Read More