ബോബി ചെമ്മണ്ണൂർ നിരുപാധികം മാപ്പ് പറയണം ; നിലപാട് കടുപ്പിച്ച് ഹൈക്കോടതി

നടി ഹണി റോസിൻ്റെ ലൈം​ഗിക അധിക്ഷേപ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ വീണ്ടും കടുപ്പിച്ച് ഹൈക്കോടതി. ജാമ്യം ലഭിച്ചിട്ടും എന്തുകൊണ്ട് ഇന്നലെ പുറത്തിറങ്ങിയില്ലെന്നതിന് കൃത്യമായ മറുപടി വേണമെന്ന് ഹൈക്കോടതി പറഞ്ഞു. ബോബി ചെമ്മണ്ണൂർ മുതിർന്ന അഭിഭാഷകനെ പോലും അപമാനിക്കുകയാണെന്ന് പറഞ്ഞ കോടതി ബോബി നിയമത്തിനു മുകളിലാണോ എന്നും ചോദിച്ചു. ബോബി ചെമ്മണ്ണൂർ പുറത്തിറങ്ങാത്തതിൽ ഒരു തരത്തിലും ഉള്ള ന്യായീകരണവും ഇല്ല. സീനിയർ കൗൺസിൽ രാമൻ പിള്ള കോടതിയിലേക്ക് വരേണ്ടതില്ല. ബോച്ചെ ജയിലിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം മാപ്പ്…

Read More

രാഹുൽ മാങ്കൂട്ടത്തിലിനു മാന്യതയില്ല; സരിനോട് ക്ഷമാപണം നടത്തണം: എ.കെ ബാലന്‍

കല്യാണ വീട്ടില്‍ ഹസ്തദാനത്തിന് ശ്രമിച്ച പി സരിനെ അവഗണിച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സിപിഎം നേതാവ് എ.കെ ബാലന്‍ രംഗത്ത്. രാഹുൽ മാങ്കൂട്ടത്തലിന്‍റെ നടപടി പത്തനംതിട്ടയുടെ സംസ്കാരം അല്ല. കല്യാണവീട്ടിൽ വന്നാൽ പറയാതെ തന്നെ കൈ കൊടുക്കണം.എന്തുകൊണ്ടാണ് കരുണാകരന്‍റെ  സ്മൃതി കൂടിരത്തിൽ പോകാതിരുന്നത്. പാലക്കാട് കൈകൊടുക്കൽ ക്യാമ്പയിൻ നടത്തും. നാട്ടിൽ എല്ലാവർക്കും കൈ കൊടുക്കൽ നടത്തുമെന്നും  എ.കെ ബാലൻ പറഞ്ഞു യുഡിഎഫ് സ്ഥാനാർഥിയുടെ നടപടി ക്രൂരമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായി എതിർച്ചെടിയിൽ നിൽക്കുന്നത് വ്യക്തിപരമല്ല. അഹംഭാവത്തിന് പരിധി വേണം….

Read More

‘മുഖ്യമന്ത്രിക്കെതിരായി നടത്തിയ പരാമർശം നാക്കുപിഴ’; മാപ്പ് പറഞ്ഞ് പി.വി അൻവർ

മുഖ്യമന്ത്രി പിണറായി വിജയനെതിരേ നടത്തിയ അധിക്ഷേപ പരാമർശത്തിൽ മാപ്പുപറഞ്ഞ് പി.വി അൻവർ എം.എൽ.എ. തനിക്ക് നാക്കുപിഴവ് സംഭവിച്ചതാണെന്ന് അൻവർ പറഞ്ഞു. ‘പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പൻ പറഞ്ഞാലും ഞാൻ മറുപടി കൊടുക്കും’ എന്ന് മാധ്യമങ്ങളോട് നടത്തിയ പരാമർശത്തിലാണ് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെ അൻവർ മാപ്പുപറഞ്ഞത്. ‘നിയമസഭ മന്ദിരത്തിന് മുന്നിൽവെച്ച് നടത്തിയ പത്രസമ്മേളനത്തിൽ എനിക്ക് വലിയ നാക്കുപിഴ സംഭവിച്ചു. സഭ സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയപ്പോൾ എന്റെ ഓഫീസാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെക്കുറിച്ച് ‘പിണറായി അല്ല പിണറായിയുടെ…

Read More

സമസ്ത സ്ത്രീ സമൂഹത്തോട് മാപ്പ് പറയണം; കെഎൻഎം

സ്ത്രീ വിദ്യാഭ്യാസ വിഷയത്തിൽ ഇകെ വിഭാഗം സമസ്തയെ വിമർശിച്ചു മുജാഹിദ് വിഭാഗം രം​ഗത്ത്. ഒരു നൂറ്റാണ്ട് കാലം സ്ത്രീ വിദ്യാഭ്യാസത്തെ എതിർത്ത സമസ്ത സ്ത്രീ സമൂഹത്തോട് മാപ്പ് പറയണമെന്ന് കെഎൻഎം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ കാര്യത്തിൽ ലിംഗ വ്യത്യാസം കാണിക്കാൻ ഇസ്ലാം പഠിപ്പിക്കുന്നില്ല. സ്ത്രീ വിദ്യാഭ്യാസത്തിനു സമസ്ത എതിരു നിന്നിട്ടില്ലെന്ന സമസ്ത അധ്യക്ഷന്റെ പ്രസ്താവന സത്യ വിരുദ്ധമാണെന്നും കെഎൻഎം സംസ്ഥാന നേതൃസംഗമം വിമർശിച്ചു. സ്ത്രീ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ നടത്തിയ പരാമർശത്തിനോടാണ് കെഎൻഎമ്മിന്റെ…

Read More

‘കോടതി വിധിയോടെ മാസപ്പടി കേസിന്റെ പതനം കേരളം കണ്ടു’ ; ആരോപണം തെറ്റെന്ന് തെളിഞ്ഞാൽ മാപ്പ് പറയാൻ തയ്യാറാണെന്ന് പറഞ്ഞ മാത്യു കുഴൽനാടൻ മാപ്പ് പറയാത്തത് എന്താണെന്നും എംവി ഗോവിന്ദൻ

മാത്യൂ കുഴൽനാടൻ നടത്തിയ മാസപ്പടിക്കേസിന്റെ പതനം കോടതിവിധിയോടെ കേരളം കണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് കോടതി തന്നെ വ്യക്തമാക്കി. ആരോപണം തെറ്റാണെന്ന് തെളിഞ്ഞാൽ മാപ്പ് പറയാമെന്ന് കുഴൽനാടൻ പറഞ്ഞിരുന്നു. എന്നാൽ മാപ്പ് പറഞ്ഞു വിഷയങ്ങൾ അവസാനിപ്പിക്കണമെന്ന് പറയുന്ന പാർട്ടിയല്ല സി.പി.എമ്മെന്നും ഗോവിന്ദൻ പറഞ്ഞു. നികുതി അടച്ചതിന്‍റെ രസീത് കാണിച്ചാൽ മാപ്പ് പറയാമെന്ന് കുഴൽനാടൻ നേരത്തെ പറഞ്ഞതാണ്. അത് കാണിച്ചിട്ടും അന്ന് മാപ്പ് പറയാൻ അദ്ദേഹം തയ്യാറായില്ല. മാപ്പ് പറയാൻ തയ്യാറാണെന്ന്…

Read More

ആരോഗ്യപരമായ സംവാദത്തിന് തയ്യാർ; മാസപ്പടിയില്‍ തെറ്റ് പറ്റിയെങ്കില്‍ മാപ്പ് പറയും: മാത്യു കുഴല്‍നാടൻ

മാസപ്പടി ജിഎസ്ടി വിഷയത്തില്‍ ഉന്നയിച്ച കാര്യങ്ങളില്‍ നിന്ന് ഒളിച്ചോടില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മാത്യു കുഴല്‍നാടൻ. എന്തുകൊണ്ട് ഏത് കാര്യം പറഞ്ഞുവെന്നുള്ളത് താൻ ജനങ്ങളോട് വിശദീകരിക്കും. അതിന് ശേഷം മാപ്പ് പറയണോ വേണ്ടേ എന്ന് തീരുമാനിക്കും. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ മാപ്പ് പറയാൻ മടിക്കില്ല. എകെ ബാലനോട് വലിയ ബഹുമാനമുണ്ടെന്ന് പറഞ്ഞ മാത്യു വിഷയത്തില്‍ ആരോഗ്യപരമായ സംവാദത്തിന് തയ്യാറാണെന്നും പറഞ്ഞു. വീണ വിജയൻ നികുതി അടച്ചെന്ന അവകാശവാദത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനുണ്ട്. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ വിശദമായി തന്നെ…

Read More

രാഹുൽ ​ഗാന്ധി സഭയിലെത്തി മാപ്പ് പറയണമെന്ന് സർക്കാർ; രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് കേന്ദ്രമന്ത്രി

ലണ്ടനിലെ പ്രസ്താവന ചൂണ്ടിക്കാട്ടി രാഹുൽ ​ഗാന്ധി സഭയിലെത്തി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് സർക്കാർ. പ്രധാനമന്ത്രി ഈ വിഷയം മന്ത്രിമാരുമായി ചർച്ച ചെയ്തതിനു ശേഷമാണ് നോട്ടീസ് അയച്ചത്. പ്രധാനമന്ത്രിയെയും ഇന്ത്യയെയും രാഹുൽ ഗാന്ധി അപമാനിച്ചെന്നും, ഇതിനെതിരെ നടപടി എടുക്കണമെന്നും രാജ് നാഥ് സിം​​ഗും ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസും രാഹുലും രാജ്യത്തോട് മാപ്പ് പറയണമെന്നും രാഹുലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗും പ്രതികരിച്ചു.  ബ്രിട്ടണില്‍ നടത്തിയ പ്രഭാഷണ പരമ്പരകളിലായിരുന്നു രാഹുല്‍ ഗാന്ധി ബിജെപിക്കെതിരെ തുറന്നടിച്ചത്. രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങള്‍ ഫാസിസ്റ്റ് സംഘടനയായ…

Read More