
നവകേരള സദസ്സിൽ പങ്കെടുത്ത ഡിസിസി അംഗം എ.പി മൊയ്തീന് സസ്‌പെൻഷൻ
നവകേരള സദസിൽ പങ്കെടുത്ത ഡിസിസി അംഗം എ പി മൊയ്തീനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പാർട്ടി നിർദേശത്തിന് വിരുദ്ധമായി പ്രവർത്തിച്ചത് സംഘടന വിരുദ്ധ പ്രവർത്തിയാണെന്ന് കണ്ടെത്തിയാണ് നടപടി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നുമാണ് എപി മൊയ്തീനെ സസ്‌പെൻഡ് ചെയ്തത്. ഇന്ന് രാവിലെയാണ് എ.പി മൊയ്തീൻ പരിപാടിയിൽ പങ്കെടുത്തത്. തുടർന്ന് വൈകുന്നേരത്തിനുള്ളിൽ തന്നെ സസ്‌പെൻഡ് ചെയ്തതായി അറിയിച്ച് പാർട്ടി ഉത്തരവിറക്കുകയായിരുന്നു. പാർട്ടിയുടെ നിർദേശം മറികടന്ന് നവകേരളയിൽ പങ്കെടുക്കുന്ന എല്ലാവർക്കുമുള്ള മുന്നറിയിപ്പ് തന്നെയായി നടപടിയെ കാണേണ്ടി വരും. ഡിസിസി…