‘ഇന്ത്യൻ സുരക്ഷയെ ബാധിക്കുന്ന ഒന്നും ഇനി മാലദ്വീപ് ചെയ്യില്ല’; വളരെ മൂല്യം കൽപ്പിക്കുന്ന പങ്കാളിയും സുഹൃത്തുമാണ് ഇന്ത്യ: മുഹമ്മദ് മുയിസു

ഇന്ത്യയുടെ സുരക്ഷയിൽ വിട്ടുവീഴ്‌ച വരുത്തുന്ന ഒരു നടപടിയും തന്റെ രാജ്യം സ്വീകരിക്കില്ലെന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. നാല് ദിവസത്തെ സന്ദർശനത്തിനായി അദ്ദേഹം ഇന്നലെ ഡൽഹിയിൽ എത്തിച്ചേർന്നിരുന്നു. ഇന്ത്യയുമായുള്ള നയന്ത്ര പ്രശ്നങ്ങൾക്ക് പിന്നാലെ മാലദ്വീപിലെ ടൂറിസം സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്ന സാഹചര്യത്തിലാണ് മുയിസുവിന്റെ ഇന്ത്യാ സന്ദർശനം. ‘ഇന്ത്യയുടെ സുരക്ഷയിൽ വീട്ടുവീഴ്‌ച ചെയ്യുന്ന ഒരു കാര്യവും മാലദ്വീപ് ചെയ്യില്ല. മാലദ്വീപ് വളരെ മൂല്യം കൽപ്പിക്കുന്ന പങ്കാളിയും സുഹൃത്തുമാണ് ഇന്ത്യ. പരസ്‌‌പര ബഹുമാനത്തിലും പങ്കാളിത്ത താത്‌പര്യങ്ങളിലും അധിഷ്ഠിതമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള…

Read More

ഡോ. അഭിരാമിയുടെ മരണം: അസ്വാഭാവികത സംശയിക്കുന്നില്ലെന്ന് ബന്ധുക്കള്‍

തിരുവനന്തപുരത്ത് ഇന്നലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ മെഡിക്കൽ കോളേജ് സീനിയർ റെസിഡന്റ് ഡോക്ടർ അഭിരാമിയുടെ മരണത്തിൽ അസ്വാഭാവികത സംശയിക്കുന്നില്ലെന്ന് ബന്ധുക്കൾ. ജോലി സ്ഥലത്തും വീട്ടിലും മറ്റ് പ്രശ്നങ്ങളൊന്നും ഉള്ളതായി അറിവില്ലെന്നും ബന്ധുവായ ശോഭൻകുമാർ പറഞ്ഞു. മരണകാരണം അറിയണമെന്നും എന്നാൽ സംഭവത്തിൽ മറ്റ് പരാതികളൊന്നും ഇല്ലെന്നും ഇദ്ദേഹം വ്യക്തമാക്കി. ഇന്നലെ ഉച്ചക്ക് അഭിരാമി അച്ഛനുമായി സംസാരിച്ചിരുന്നുവെന്നും ഭർത്താവിന്റെ വീട്ടിലേക്ക് പോകുന്നുവെന്നും പറഞ്ഞിരുന്നതായും ബന്ധു വെളിപ്പെടുത്തി.  ഇന്നലെയാണ് മെഡിക്കൽ കോളേജിന് സമീപത്തെ പിടി ചാക്കോ നഗറിലെ  വാടക വീട്ടിൽ…

Read More

പ്രതിഷേധങ്ങളെ ഭയമില്ല; തനിക്കൊരു ഭീഷണിയും ഇല്ല: ആരിഫ് മുഹമ്മദ് ഖാൻ

തനിക്കൊരു ഭീഷണിയും ഇല്ലെന്നും പ്രതിഷേധങ്ങളെ ഭയമില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമസഭ പാസ്സാക്കിയ ഭൂപതിവ് നിയമഭേദഗതി ബില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഇടുക്കി ജില്ലയിൽ ഹർത്താൽ ആഹ്വാനം ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കിയിലേക്ക് പോകുമെന്നും ഒന്നിനെയും ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു. രാവിലെ ആറുമുതല്‍ വൈകിട്ട്  ആറുവരെയാണ് ഇടുക്കി ജില്ലയിൽ ഹര്‍ത്താല്‍. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് ഗവർണർ ഇടുക്കിയിലെത്തുന്നത്. എസ്എഫ്ഐ കരിങ്കൊടി കാണിക്കുമെന്ന് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിക്ക് സുരക്ഷ ശക്തമാക്കി. ഹര്‍ത്താലിനെത്തുടര്‍ന്ന് ജില്ലയില്‍ കടകളും കമ്പോളങ്ങളും അടഞ്ഞുകിടക്കുകയാണ്….

Read More

ഒരു കാര്യങ്ങളിലും എനിക്ക് ടെന്‍ഷനുണ്ടാകാന്‍ ഭര്‍ത്താവ് സമ്മതിക്കില്ല: ഷീലു എബ്രഹാം

അഭിനയിച്ച സിനിമകളിലെല്ലാം വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് ആരാധകരുടെ മനസില്‍ ഇടം നേടിയ നടിയാണ് ഷീല എബ്രഹാം. പ്രമുഖ വ്യവസായിയും ചലച്ചിത്ര നിര്‍മാതാവും അബാം ഗ്രൂപ്പിന്റെ എംഡിയുമായ എബ്രഹാം മാത്യുവാണ് ഷീലുവിന്റെ ഭര്‍ത്താവ്. ബിസിനസ്, അഭിനയം, കുടുംബം എന്നിവയെക്കുറിച്ച് താരം പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്- അഭിനയിക്കാന്‍ പോകുമ്പോള്‍ ഞാന്‍ പൂര്‍ണമായും അതില്‍ മാത്രമായിരിക്കും ശ്രദ്ധിക്കുക. ആ സമയത്തു കുട്ടികളുടെ കാര്യം നോക്കുക അദ്ദേഹമാണ്. പിന്നെ ബിസിനസ് കാര്യങ്ങളൊന്നും ഞാന്‍ നോക്കാറേയില്ല. എന്റെ ടെന്‍ഷന്‍സും കൂടി അച്ചായന്‍ ഏറ്റെടുത്തോളും. ഞാന്‍…

Read More