
എഡിഎമ്മിൻ്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്ക് പങ്ക്; ദിവ്യയുടെ ഭർത്താവ് ശശിയുടെ ബെനാമി: പി.വി അൻവർ
എഡിഎമ്മിൻ്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്ക് പങ്കെന്ന് പി.വി അൻവർ. പാലക്കാട് വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. എഡിഎമ്മിനെ യാത്രയയപ്പ് ചടങ്ങിലെത്തി അധിക്ഷേപിച്ച പി.പി ദിവ്യയുടെ ഭർത്താവ് പി ശശിയുടെ ബെനാമിയാണ്. ശശിക്ക് വേണ്ടി നിരവധി പെട്രോൾ പമ്പുകൾ തുടങ്ങിയിട്ടുണ്ടെന്നും അൻവർ ആരോപിച്ചു. എഡിഎമ്മിനെതിരായ കള്ളപ്പരാതിക്ക് രേഖയുണ്ടാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നുവെന്നും ഇതിന് പിന്നിൽ പി ശശിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരുപാട് മാനസികപീഡനങ്ങൾക്ക് ഇരയായി എ.ഡി.എം മരിച്ചിരിക്കുന്നു. ഏത് സാഹചര്യത്തിലാണ് അദ്ദേഹം മരണത്തിലേക്ക് പോയതെന്ന്…