ബിജെപിക്കെതിരെ പാലക്കാട് പൊതുസ്വതന്ത്രനെ മത്സരിപ്പിച്ചാൽ സ്ഥാനാർത്ഥിയെ പിൻവലിക്കാം; പി വി അൻവർ

ബിജെപിക്കെതിരെ പാലക്കാട്ട് പൊതുസ്വതന്ത്രനെ തീരുമാനിച്ചാൽ സ്ഥാനാർത്ഥിയെ പിൻവലിക്കാമെന്ന് പി വി അൻവർ എംഎൽഎ. ബിജെപിക്കെതിരെ പാലക്കാട്ട് ഇന്ത്യ മുന്നണിയുടെ സ്ഥാനാർത്ഥി വരണം. യു ഡി എഫിനോടും എൽഡിഎഫനോടും ഇക്കാര്യം ആവശ്യപ്പെട്ടു. എൽഡിഎഫ് ചർച്ചക്കില്ലെന്ന് പറഞ്ഞു. യുഡിഎഫുമായി ചർച്ചകൾ നടക്കുകയാണ്. ചേലക്കരയിൽ മത്സരവുമായി മുന്നോട്ട് പോകുമെന്നും അൻവർ വ്യക്തമാക്കി. നാടകീയ നീക്കങ്ങൾക്കൊടുവിലാണ് പാലക്കാടും ചേലക്കരയും പി.വി അൻവർ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ജീവകാരുണ്യ പ്രവർത്തകൻ മിൻഹാജ് പാലക്കാടും കോൺഗ്രസിൽ നിന്ന് പിണങ്ങി ഇറങ്ങിയ എൻ.കെ.സുധീർ ചേലക്കരയിലും മത്സരിക്കും. ചേലക്കരയിൽ സീറ്റ്…

Read More

കൊട്ടിഘോഷിച്ച് വലിയവനാക്കി മാറ്റി; അൻവർ എല്ലാവർക്കുമൊരു പാഠം: ബിനോയ് വിശ്വം

പി.വി അൻവർ എല്ലാവർക്കും ഒരു പാഠമാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അത്തരം ആളുകൾ വരുമ്പോൾ തന്നെ അവരെ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ച്, തലയിൽ എടുത്തുവെച്ച്, അർഹത പരി​ഗണിക്കാതെ അവർക്ക് പ്രൊമോഷൻ കൊടുത്ത്, സ്ഥാനമാനങ്ങളുടെ തൊപ്പിവെച്ച്, അവരെ കൊട്ടിഘോഷിച്ച് വലിയവനാക്കി മാറ്റി.Binoy Viswam says PAnvar actions are a lesson for all ഇതൊക്കെ ചെയ്യുമ്പോഴും മൗലികമായി അവർ എന്താണോ അതാണ് അവർ. അത് ലവലേശം മാറിയിട്ടില്ല. അപ്പോൾ അത്തരം ആളുകൾ വരുമ്പോൾ ഒരു…

Read More

ഔദ്യോഗിക രഹസ്യം ചോർത്തിയെന്ന് പരാതി; അൻവർ എംഎൽഎക്കെതിരെ പൊലീസ് കേസ്

 പി.വി അൻവർ എംഎൽഎക്കെതിരെ വീണ്ടും പൊലീസ് കേസെടുത്തു. ഔദ്യോഗിക രഹസ്യം ചോർത്തിയെന്ന പരാതിയിലാണ് പി വി അൻവറിനെതിരെ മഞ്ചേരി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മലപ്പുറം അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് സൂപ്രണ്ടിൻ്റെ പരാതിയിലാണ് കേസ്.  അരീക്കോട് ക്യാമ്പിൽ എഡിജിപി എം ആർ അജിത്ത് കുമാറിനും മലപ്പുറം എസ് പിയായിരുന്ന സുജിത്ത് ദാസിനും വേണ്ടി ഫോൺ ചോർത്തിയെന്നായിരുന്നു അൻവറിൻ്റെ ആരോപണം. അൻവർ ഔദ്യോഗിക രഹസ്യം ചോർത്തി എന്നാണ് കേസ്. അൻവറിൻ്റെ വാർത്താ സമ്മേളനത്തിൽ നടത്തിയ പരാമർശങ്ങൾ ആധാരമാക്കി…

Read More

ആരോപണങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം നടക്കണം; അൻവറിനെ ലീഗ് സ്വാഗതം ചെയ്യുന്നില്ല: പിഎംഎ സലാം

ഇടതുമുന്നണിയില്‍ നിന്ന് പി.വി അൻവർ പുറത്തു പോകുന്നതും അകത്തു പോകുന്നതും മുസ്ലിം ലീഗിന്‍റെ  പ്രശ്നമല്ലെന്ന് ജനറല്‍ സെക്രട്ടറി പി.എം.എ സലാം. അൻവർ പറഞ്ഞ കാര്യങ്ങൾ കേരളത്തെ ഞെട്ടിക്കുന്നതാണ്. ഇനിയും പറയനുണ്ട് എന്നാണ് പറയുന്നത്. ആരോപണങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം നടക്കണം. സി.പി.ഐ പോലും ഇക്കാര്യത്തിൽ കൃത്യമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. പൂരം കലക്കലിൽ അന്വേഷണം ADGP യെ ഏല്പിച്ചത് കള്ളന് താക്കോല് കൊടുക്കും പോലെയാണ്. ഇന്ന് യുഡിഎഫ്  കോഴിക്കോട് സമര പ്രഖ്യാപനം നടത്തും.മുഖ്യമന്ത്രി സ്ഥാനം ഒഴിയണം.അൻവറിനെ  സ്വാഗതം ചെയ്യുന്ന ചിന്ത ലീഗിന്…

Read More

‘സ്ഥിതി അതീവ ഗൗരവമേറിയത്’; അൻവറിന്‍റെ ഫോൺ ചോർത്തൽ ആരോപണത്തിൽ മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടി ഗവർണർ

പി വി അൻവർ എംഎല്‍എ ഉന്നയിച്ച ഫോൺ ചോർത്തൽ ആരോപണത്തില്‍ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയത്തില്‍ മുഖ്യമന്ത്രിയോട് ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടു. സ്ഥിതി അതീവ ഗൗരവമേറിയതാണെന്നാണ് രാജ്ഭവൻ വിലയിരുത്തുന്നത്. മന്ത്രിമാരുടെ ഫോൺ ചോർത്തുന്നു എന്നത് ഗൗരവതരമാണ്. താനും ഫോൺ ചോർത്തി എന്ന അൻവറിന്റെ തുറന്ന് പറച്ചിലും ഗൗരവതരമാണ്. അൻവറിന്റെ ആരോപണം സർക്കാരിനെതിരെ ആയുധമാക്കുകയാണ് ഗവർണർ. വിഷയത്തില്‍ നടപടിയും വിശദീകരണവും ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. ഗവർണ്ണറിന്റ കത്തിൽ സർക്കാരിനും അൻവരിനും വിമര്‍ശനമുണ്ട്. സർക്കാർ കാര്യങ്ങളിൽ ചിലർ ഇടപെടുന്നു…

Read More