
പ്രണയം ഉണ്ടായിട്ടുണ്ട്, അതൊക്കെ വന്ന വഴി പോയിട്ടുമുണ്ട്; അനുശ്രീ
മലയാള സിനിമാ രംഗത്ത് തന്റേതായ സ്ഥാനം നേടാൻ കഴിഞ്ഞ നടിയാണ് അനുശ്രീ. 34 കാരിയായ അനുശ്രീ വിവാഹം ചെയ്തിട്ടില്ല. അടുത്ത കാലത്തായി മിക്ക അഭിമുഖങ്ങളിലും അനുശ്രീക്ക് നേരിടേണ്ടി വരുന്ന ചോദ്യം വിവാഹത്തെക്കുറിച്ചാണ്. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് അനുശ്രീ. താൻ പ്രണയത്തിലല്ലെന്ന് അനുശ്രീ പറയുന്നു. നാട്ടുകാരും വീട്ടുകാരും പ്രതീക്ഷിക്കുന്ന ഒരു സന്തോഷ വാർത്തയ്ക്കും വകയില്ല. പ്രണയം ഉണ്ടായിട്ടുണ്ട്. അതൊക്കെ ആ വഴി പോയിട്ടുമുണ്ട്. ഇപ്പോൾ അങ്ങനെയാെരു ചിന്തയില്ല. പ്രണയിക്കാനൊക്കെ ഞാൻ സൂപ്പറാണ്. സിനിമയിലൊക്കെ വരുന്നതിന് മുമ്പാണ് എന്റെ ജീവിതത്തിൽ…