
രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് വിരാട് കോലിയും അനുഷ്ക ശർമയും
ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോലിക്കും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മയ്ക്കും രണ്ടാം കുഞ്ഞ് പിറന്നു. ‘അകായ്’ എന്നാണ് ആണ്‍കുട്ടിക്ക് ഇരുവരും പേര് നല്‍കിയിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെ കോലി തന്നെയാണ് ഈ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്. എല്ലാവരുടെയും ആശംസകള്‍ തേടിയ വിരാടും അനുഷ്‌കയും കുടുംബത്തിന്‍റെ സ്വകാര്യതയെ മാനിക്കണം എന്ന് ആരാധകരോട് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. വാമിക എന്നാണ് ‘വിരുഷ്‌ക’യുടെ ആദ്യ മകളുടെ പേര്. രണ്ടാം കുഞ്ഞിനെ കാത്തിരിക്കുന്നതിനാലാണ് വിരാട് കോലി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് എന്ന്…