നിങ്ങളുടെ മക്കളുടെ സ്വത്ത് കോൺഗ്രസ് മുസ്ലീങ്ങൾക്ക് നൽകും; വിദ്വേഷ പരാമർശവുമായി അനുരാഗ് താക്കൂർ

പ്രധാനമന്ത്രിക്ക് പിന്നാലെ വിദ്വേഷ പരാമർശവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. നിങ്ങളുടെ മക്കളുടെ സ്വത്ത് മുസ്ലീംകൾക്ക് നൽകാൻ കോൺഗ്രസ് തയ്യാറാവും- പ്രധാനമന്ത്രിക്ക് പിന്നാലെ വിവാദ പരാമർശവുമായി കേന്ദ്ര മന്ത്രി. ഇന്നലെയായിരുന്നു ഹിമാചൽ പ്രദേശിലെ ഹമിർപുവിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത ഠാക്കൂറിന്റെ വിവാദ പരാമർശം ഉണ്ടായത്. “കോൺഗ്രസിൻ്റെ പ്രകടനപത്രികയിൽ കോൺഗ്രസിൻ്റെ കൈയ്ക്കൊപ്പം, നിങ്ങളുടെ മക്കളുടെ സ്വത്ത് മുസ്ലീംകൾക്ക് നൽകാനും, രാജ്യത്തിൻ്റെ ആണവായുധങ്ങൾ അവസാനിപ്പിക്കാനും, ജാതി-മതത്തിന്റേയും പ്രാദേശികതയുടെ അടിസ്ഥാനത്തിലും രാജ്യത്തെ ഭിന്നിപ്പിക്കാനും ആഗ്രഹിക്കുന്ന വിദേശശക്തികളുടെ കൈകളും ദൃശ്യമാണ്. ‘തുക്‌ഡെ-തുക്‌ഡെ സംഘം…

Read More

പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി തമിഴ് നടൻ ആർ. മാധവനെ നിയമിച്ചു

പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി തമിഴ് നടൻ ആർ. മാധവനെ നിയമിച്ചു. ഗവേണിങ് കൗൺസിൽ ചെയർമാനായും അദ്ദേഹം പ്രവർത്തിക്കും. മാധവനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി നിയമിച്ച വിവരം കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ എക്സിലൂടെ അറിയിച്ചു. മാധവനെ അനുരാഗ് ഠാക്കൂർ അഭിനന്ദിക്കുകയും ചെയ്തു. മാധവന്റെ അനുഭവ സമ്പത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ ​​ഗുണകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും താൻ വിശ്വസിക്കുന്നുവെന്ന് മന്ത്രി കുറിച്ചു. തന്നെ പ്രസിഡന്റായി നിയമിച്ചതില്‍ അനുരാഗ് ഠാക്കൂറിനോട് മാധവൻ നന്ദിയറിയിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കൂടുതല്‍ വികസനത്തിനായി തന്റെ കഴിവിന്റെ…

Read More

അനന്തപുരി എഫ് എം പ്രക്ഷേപണം നിര്‍ത്തലാക്കിയ തീരുമാനം പിന്‍വലിക്കണം; അനുരാഗ് ഠാക്കൂറിന് കത്തയച്ച് വി ഡി സതീശന്‍

അനന്തപുരി എഫ്.എം പ്രക്ഷേപണം നിര്‍ത്തലാക്കിയ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറിന് കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതിപക്ഷ നേതാവിന് ജീവനക്കാര്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് അനുരാഗ് ഠാക്കൂറിന് അദ്ദേഹം കത്തയച്ചത്. പ്രക്ഷേപണം നിര്‍ത്തിയതോടെ വര്‍ഷങ്ങളോളം പണിയെടുത്ത നിരവധി കാഷ്വല്‍ ജീവനക്കാര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. കൂടാതെ ഇതില്‍ പലര്‍ക്കും അനുയോജ്യമായ മറ്റ് തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ കഴിയില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു. 45 ലക്ഷത്തിലധികം ശ്രോതാക്കൾ അനന്തപുരി എഫ് എമ്മിനുണ്ടെന്നാണ്…

Read More

കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ പരാതി ഒതുക്കാൻ ശ്രമിച്ചു: ആരോപണവുമായി വിനേഷ് ഫോഗട്ട്

കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറിനെതിരെ ആരോപണവുമായി ഡൽഹിയിൽ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾ. റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) തലവനും ബിജെപി എംപിയുമായ ബ്രിജ്ഭുഷൻ ശരൺ സിങ്ങിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധത്തിലാണു താരങ്ങൾ. സംഭവത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കാതെ അന്വേഷണത്തിന് ഒരു പാനലിനെ നിയോഗിച്ച് പരാതി ഒതുക്കാനാണ് മന്ത്രി ശ്രമിച്ചതെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട് ആരോപിച്ചു. ”അധികാരസ്ഥാനത്ത് ദീർഘകാലം തുടർന്ന അതിശക്തനായ ഒരാളെ എതിർത്തുനിൽക്കുകയെന്നത് വളരെ ബുദ്ധിമുട്ടാണ്. മൂന്ന് – നാലു…

Read More