
എല്ലാവർക്കും പേടിയാണ്, റിസ്ക് എടുക്കാൻ ആരും തയ്യാറല്ല; സിനിമാ നിർമാണത്തിലേക്ക് കടന്നു വരുന്നത് പാഷനുള്ളവരല്ല; അനുരാഗ് കശ്യപ്
ഇന്ത്യൻ സിനിമയിലെ റീ റിലീസ് തരംഗത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ അനുരാഗ് കശ്യപ് ഇപ്പോൾ. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിനോടായിരുന്നു സംവിധായകന്റെ പ്രതികരണം. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഗാങ്‌സ് ഓഫ് വാസിപൂർ എന്ന ചിത്രം രണ്ട് തവണയാണ് റീ റിലീസിലൂടെ പ്രേക്ഷകരിലേക്കെത്തിയത്. “നമുക്ക് പുതിയ കഥകൾ ഇല്ല എന്നല്ല ഇതുകൊണ്ട് അർഥമാക്കുന്നത്. ക്രിയേറ്റിവായിട്ടുള്ള കഴിവുള്ള ഒരുപാട് ആളുകൾ നമുക്ക് ചുറ്റുമുണ്ട്. പക്ഷേ അവരെ പിന്തുണയ്ക്കാനുള്ള സംവിധാനങ്ങൾ ഇന്ന് ഇല്ല. ഇപ്പോഴുള്ള എല്ലാ നിർമാതാക്കളും ഒരു ഹിറ്റ് സിനിമ…