
ബോളിവുഡിലുള്ളവര്‍ക്ക് ‘തലച്ചോര്‍’ ഇല്ല; പൂര്‍ണ്ണമായും ദക്ഷിണേന്ത്യന്‍ സിനിമകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും: അനുരാഗ് കശ്യപ്
അനുരാഗ് കശ്യപ് ബോളിവുഡിനോട് താന്‍ ഇപ്പോള്‍ പുലര്‍ത്തുന്ന അകല്‍ച്ച തുറന്നു പറയുകയാണ് പുതിയ അഭിമുഖത്തില്‍. ഹിന്ദി ചലച്ചിത്ര വ്യവസായത്തിലെ പുഷ്പ: ദി റൈസ് അല്ലെങ്കിൽ പുഷ്പ 2: ദ റൂൾ പോലെയുള്ള എന്തെങ്കിലും നിർമ്മിക്കാനുള്ള ‘തലച്ചോർ’ ഇല്ലെന്ന് അനുരാഗ് തുറന്നടിച്ചു. ഒരു തെലുങ്ക് ചിത്രം, 2024-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി മാറിയെന്നത് വലിയ കാര്യമാണെന്ന് അനുരാഗ് പറഞ്ഞു. ദ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ, ഹിന്ദി സിനിമാ വ്യവസായം ഇപ്പോൾ റിസ്ക്…