
കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ കാലാ ജഠെഡിയും അനുരാധ ചൗധരിയും വിവാഹിതരായി
കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ കാലാ ജഠെഡിയും അനുരാധ ചൗധരിയും വിവാഹിതരായി. ഡൽഹി ദ്വാരക സെക്ടർ മൂന്നിലെ സ്വകാര്യഹാളിൽ പോലീസ് കാവലിലായിരുന്നു വിവാഹചടങ്ങുകൾ. വിവാഹവേദിയിലും പുറത്തും ഡൽഹി പോലീസ് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്. വിവാഹവേദിയിൽവെച്ച് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാനും പരോളിലുള്ള കാലാ ജഠെഡി രക്ഷപ്പെടാതിരിക്കാനും പോലീസ് കനത്ത ജാഗ്രത പുലർത്തി. ഡൽഹി പോലീസ് സ്പെഷ്യൽ സെൽ, സ്പെഷ്യൽ സ്റ്റാഫ്, ക്രൈംബ്രാഞ്ച് എന്നീ വിഭാഗങ്ങളിൽനിന്നുള്ള പോലീസുകാരെയാണ് വിവാഹവേദിയിൽ വിന്യസിച്ചിരിക്കുന്നത്. അതിഥികൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആയുധധാരികളായ കമാൻഡോകൾക്ക് പുറമേ ഏകദേശം 250-ലേറെ…