ശ്രീലങ്കൻ പ്രസിഡൻ്റ് ചൈനയിലേക്ക് ; അനുര കുമാര ദിസനായകെയുടെ ചൈന സന്ദർശനം ഇന്ത്യ സന്ദർശനത്തിന് പിന്നാലെ

ശ്രീലങ്കൻ പ്രസിഡന്‍റ് അനുര കുമാര ദിസനായകെ ചൊവ്വാഴ്ച ബീജിങിലെത്തും. നാല് ദിവസത്തെ സന്ദർശനമാണ് പ്രസിഡന്‍റ് നടത്തുകയെന്ന് ലങ്കൻ സർക്കാർ വക്താവ് അറിയിച്ചു. ഇന്ത്യാ സന്ദർശനത്തിന് പിന്നാലെയാണ് ചൈനയിലേക്ക് പോകുന്നത്. സമുദ്ര ഗവേഷണ കപ്പലുകൾക്ക് അനുമതി നൽകാൻ ചൈന ശ്രീലങ്കയോട് ആവശ്യപ്പെടുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് സന്ദർശനം. ലങ്കൻ മേഖല ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഒന്നിനും വിട്ടുകൊടുക്കില്ലെന്ന് മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ദിസനായകെ ഉറപ്പ് നൽകിയിരുന്നു. ജനുവരി 14 മുതൽ 17 വരെയാണ് ദിസനായകെയുടെ ചൈനാ സന്ദർശനം. വിദേശകാര്യ, ടൂറിസം മന്ത്രി വിജിത…

Read More

ശ്രീലങ്കയിൽ ഇടതുനേതാവ് അനുര കുമാര ദിസനായകെ പ്രസിഡന്‍റ് പദവിയിലേയ്ക്ക്; അഭിനന്ദനവുമായി മോദിയുടെ സന്ദേശം

ശ്രീലങ്കയിൽ ചരിത്രം കുറിച്ചാണ് ഇടതുനേതാവ് അനുര കുമാര ദിസനായകെ പ്രസിഡന്‍റ് പദവിയിലെത്തുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 50 ശതമാനത്തിലധികം വോട്ട് നേടിയാണ് അനുര വിജയിച്ചത്. മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടിയായ ജനതാ വിമുക്തി പെരമുനയുടെ നേതാവാണ് അനുര കുമാര ദിസനായകെ. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ രണ്ടാം സ്ഥാനത്തും പ്രസിഡന്റ് റനിൽ വിക്രമസിംഗെ മൂന്നാം സ്ഥാനത്തുമാണ് എത്തിയത്. ആകെ പോൾ ചെയ്തതിന്റെ 51% വോട്ടും അനുര നേടി. വടക്കൻ മധ്യ ശ്രീലങ്കയിലെ അനുരാധപുര ജില്ലയിൽ നിന്നുള്ള കർഷക തൊഴിലാളിയായിരുന്നു അനുരയുടെ അച്ഛൻ….

Read More