കുട്ടിയെ തട്ടിയെടുത്ത കേസ്: അറസ്റ്റിലായ അനുപമ യൂട്യൂബ് താരം; അഞ്ച് ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ്

ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ പി. അനുപമ (20) യൂട്യൂബ് താരം. കേസിലെ മുഖ്യ പ്രതിയായ ചാത്തന്നൂർ മാമ്പള്ളിക്കുന്ന്‌ കവിതാ രാജിൽ കെ.ആർ പത്മകുമാറിന്റെ മകളാണ് അനുപമ. പത്മകുമാറിന്റെ ഭാര്യ എം.ആർ അനിതകുമാരിയേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ‘അനുപമ പത്മൻ’ എന്ന പേരിൽ യൂട്യൂബ് ചാനലുള്ള അനുപമയ്ക്ക്, 4.99 ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറൽ വീഡിയോകളുടെ റിയാക്‌ഷൻ വീഡിയോയും ഷോട്‌സുമാണ് കൂടുതലായി പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഇംഗ്ലീഷിലാണ്‌ അവതരണം. ഇതുവരെ 381 വിഡിയോ…

Read More