
അനുപം ഖേറിന്‍റെ ഓഫീസില്‍ മോഷണം
അനുപം ഖേറിന്‍റെ ഓഫീസില്‍ മോഷണം നടന്നു. രണ്ടുപേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബുധനാഴ്ച രാത്രിയാണ് അനുപം ഖേറിന്‍റെ മുംബൈ ഓഫീസില്‍ മോഷണം നടന്നത്. ഇത് സംബന്ധിച്ച് അനുപം ഖേര്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. മജീദ് ഷെയ്ഖ്, മുഹമ്മദ് ദലേർ ബഹ്‌രീം ഖാൻ എന്നീ രണ്ട് പേരെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മുംബൈയിലെ ജോഗേശ്വരി മേഖലയിൽ നിന്നാണ് ഇരുവരേയും അറസ്റ്റ് ചെയ്തത് എന്നാണ് ലഭിക്കുന്ന വിവരം. പിടിയിലായ രണ്ടു പ്രതികളും സ്ഥിരം മോഷ്ടാക്കളാണ് എന്നാണ്…