അ​താ​ണ് നോ​മ്പി​ന്‍റെ മ​ഹ​ത്വമെന്ന് അബുസലീം- അനൂപ് ചന്ദ്രന്‍റെ റംസാൻ ഓർമകൾ

കു​ട്ടി​ക്കാ​ലം മു​ത​ലേ നോ​മ്പി​നെ​ക്കു​റി​ച്ചും റം​സാ​നെ​ക്കു​റി​ച്ചും കേ​ട്ടി​ട്ടു​ണ്ട്. അ​ന്നു മു​ത​ല്‍ തു​ട​ങ്ങി​യ​താ​ണ് അ​റി​യാ​നു​ള്ള ആ​ഗ്ര​ഹം. ലോ​ക​ത്താ​ക​മാ​ന​മു​ള്ള മ​നു​ഷ്യ​ര്‍ വ​ര്‍​ഷ​ങ്ങ​ളാ​യി അ​നു​ഷ്ഠി​ക്കു​ന്ന​താ​ണ് നോ​മ്പ്. ഒ​രു നോ​മ്പു​കാ​ല​ത്താ​യി​രു​ന്നു ‘ദൈ​വ​ത്തി​ന്റെ സ്വ​ന്തം ക്ലീ​റ്റ​സി’ന്‍റെ ചി​ത്രീ​ക​ര​ണം. അ​വി​ടെ, മ​മ്മൂ​ക്ക​യും അ​ബു​സ​ലീ​മു​മൊ​ക്കെ​യു​ണ്ട്. അ​വ​ര്‍ റം​സാ​ന്‍​വ്ര​ത​ത്തി​ലാ​യി​രു​ന്നു. ബ്രേ​ക്കി​ല്‍ ഞ​ങ്ങ​ള്‍ സം​സാ​രി​ച്ച​ത് നോ​മ്പി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു.   ”എ​ടാ, ഇ​ത്ത​വ​ണ ഒ​രാ​ഴ്ച​ത്തേ​ക്ക് നോ​മ്പു പി​ടി​യെ​ടാ. ന​മ്മ​ളാ​രാ​ണെ​ന്ന് ന​മു​ക്കു​ത​ന്നെ ബോ​ധ്യം വ​രും.” അ​ബു​ക്ക പ​റ​ഞ്ഞ​പ്പോ​ള്‍ അ​നു​സ​രി​ച്ചു. ജീ​വി​ത​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണു നോ​മ്പെ​ടു​ക്കു​ന്ന​ത്. അ​ത്ര​യും കാ​ലം ഒ​രു ദി​വ​സ​ത്തെ വ്ര​തം പോ​ലു​മെ​ടു​ത്തി​ട്ടി​ല്ല. നോ​മ്പ് എ​ന്താ​ണെ​ന്ന​റി​യാ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നു…

Read More