
ദയ അറിയുന്ന കുട്ടികളെ നമ്മൾ എപ്പോഴാണ് വളർത്താൻ തുടങ്ങുന്നത്?; സ്കൂൾ വിദ്യാർത്ഥിയുടെ മരണത്തിൽ അനുമോൾ
തൃപ്പൂണിത്തുറയിൽ വിദ്യാർത്ഥി ഫ്ളാറ്റിനുമുകളിൽനിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി നടി അനുമോൾ. ഇങ്ങനെയൊരു സംഭവം വിശ്വസിക്കാനാവുന്നില്ലെന്നും ഇനി വിശ്വസിക്കുകയും വേണ്ടെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ അവർ പറഞ്ഞു. ക്ഷമിക്കണം മോനേ… ഞങ്ങൾ നിന്നെ പരാജയപ്പെടുത്തി എന്ന് പറഞ്ഞുകൊണ്ടാണ് അനുമോൾ കുറിപ്പ് ആരംഭിക്കുന്നത്. നിന്നെ കൂടുതൽ ചേർത്തുപിടിക്കണമായിരുന്നു. നിനക്ക് സുരക്ഷിതത്വബോധം ഉണ്ടാക്കേണ്ടതായിരുന്നു. പക്ഷേ അതിന് കഴിഞ്ഞില്ല. ഇപ്പോൾ, ഞങ്ങൾക്ക് നിന്നെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്നും അവർ പറഞ്ഞു. “ഒരു കുട്ടി വേദന പേറുന്ന ഏതുതരം…