
രാമൻറെ ഏദൻതോട്ടവും മാലിനിയും…; ഇഷ്ടകഥാപാത്രക്കുറിച്ച് അനുസിതാര
മലയാളിയുടെ പ്രിയ നായികയാണ് അനുസിതാര. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ, അഭിനയമുഹൂർത്തങ്ങളിലൂടെ മലബാറിൻറെ സുന്ദരി, അനുസിതാര പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റി. നിരവധി മികച്ച കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും തൻറെ ഇഷ്ടകഥാപാത്രങ്ങളെക്കുറിച്ചും കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പുകളെക്കുറിച്ചും പറയുകയാണ് അനുസിതാര: ‘ചെയ്യാൻ പോകുന്ന സിനിമയുടെ കഥ ഇഷ്ടമാകണം. പിന്നെ കഥ കേൾക്കുമ്പോൾ എനിക്കു ചെയ്യാൻ പറ്റുന്ന കഥാപാത്രമാണ് ഈ സിനിമയിലേതെന്നു തോന്നണം. ലഭിക്കുന്ന കഥാപാത്രം എനിക്ക് ചെയ്യാൻ പറ്റുമോ, ഞാൻ ചെയ്താൽ നന്നാകുമോ എന്നു ചിന്തിക്കും. എന്തെങ്കിലും കൺഫ്യൂഷൻ തോന്നിയിൽ പിന്നെ ആ കഥാപാത്രം ചെയ്യാൻ…