‘വിവാഹം കഴിഞ്ഞിട്ട് 15 ദിവസം’; മലേഷ്യൻ യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ നവദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു

പത്തനംതിട്ട കൂടൽമുറിഞ്ഞകല്ലിൽ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ മരിച്ച മല്ലശ്ശേരി സ്വദേശികളായ അനുവും നിഖിലും നവദമ്പതികൾ. കഴിഞ്ഞ നവംബർ 30നായിരുന്നു ഇവരുടെ വിവാ​ഹം. എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവര്‍ വിവാഹിതരായത്. മലേഷ്യയിലെ യാത്ര കഴിഞ്ഞ് വിമാനത്താവളത്തില്‍ നിന്ന് മടങ്ങവേയാണ് ദാരുണാന്ത്യം. ആന്ധ്ര സ്വദേശികളായ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസുമായി ഇവരുടെ കാര്‍ കൂട്ടിയിടിച്ചാണ് അപകടം. ഇന്ന് രാവിലെ നാലരയ്ക്കുണ്ടായ അപകടത്തിൽ നിഖിന്റെ അച്ഛൻ മത്തായി ഈപ്പൻ, അനുവിന്റെ അച്ഛൻ ബിജു പി ജോർജ് എന്നിവരും മരണപ്പെട്ടു. നിഖിലിനെയും അനുവിനെയും…

Read More

പേരാമ്പ്ര അനു കൊലക്കേസ്: നിര്‍ണായക തെളിവ് തീയിട്ട് നശിപ്പിക്കാന്‍ ശ്രമം

പേരാമ്പ്രയിലെ അനുവിന്റെ കൊലപാതക കേസില്‍ നിര്‍ണായക തെളിവ് തീയിട്ട് നശിപ്പിക്കാന്‍ പ്രതി മുജീബിന്റെ ഭാര്യയുടെ ശ്രമം. കൊല നടത്തിയ സമയത്ത് മുജീബ് ധരിച്ചിരുന്ന വസ്ത്രങ്ങളടക്കമാണ് നശിപ്പിക്കാന്‍ ശ്രമിച്ചത്. തെളിവുകള്‍ തേടിയാണ് പൊലീസ് പ്രതിയുടെ വീട്ടിലെത്തിയത്. മുജീബിന്റെ ഭാര്യ ചില സാധനങ്ങള്‍ കത്തിക്കാന്‍ ശ്രമിക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇത് തടഞ്ഞ് പരിശോധിച്ചപ്പോഴാണ് കൊലപാതക സമയം പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ അടക്കം കണ്ടെത്തിയത്. അതേസമയം പ്രതി മുജീബിനെ തെളിവെടുപ്പിനായി മട്ടന്നൂരിലേക്ക് കൊണ്ടുപോയി. പ്രതി സഞ്ചരിച്ച ബൈക്ക് മോഷ്ടിച്ചത് മട്ടന്നൂരില്‍ നിന്നാണ്.

Read More

‘അവനെ തൂക്കിക്കൊല്ലണം’; അനു കൊലക്കേസിൽ അറസ്റ്റിലായ മുജീബിനെതിരെ ക്രൂരതയ്ക്ക് ഇരയായ വയോധിക

പേരാമ്പ്ര അനു കൊലക്കേസ് പ്രതി മുജീബിനെ തൂക്കികൊല്ലണമെന്ന് നേരത്തെ ഇയാളുടെ ക്രൂരതയ്ക്ക് ഇരായായ വയോധിക. താന്‍ നേരിട്ടത് ക്രൂരമായ പീഡനമെന്ന് മുത്തേരിയില്‍ മൂജീബ് റഹ്മാന്റെ ബലാത്സംഗത്തിന് ഇരയായ വയോധിക പറഞ്ഞു. മുജീബ് റഹ്മാനെ അന്ന് കോടതി ശിക്ഷിച്ചിരുന്നെങ്കില്‍ അനു കൊല്ലപ്പെടില്ലായിരുന്നെന്നും അവര്‍ പറഞ്ഞു. കോവിഡ് കാലത്ത് പണിക്ക് പോകുന്നതിനിടെ, ഒരു ഓട്ടോ വരുന്നത് കണ്ട് താന്‍ അതിന് കൈകാണിച്ചു. കയറുന്നതിനിടെ, ഓമശേരിക്കാണോ എന്ന് ചോദിച്ചപ്പോള്‍ അതേ എന്നായിരുന്നു അയാളുടെ മറുപടി. പിന്നാലെ ഓട്ടോയില്‍ കെട്ടിയിട്ട ശേഷം മയക്കുമരുന്ന്…

Read More

അനുവിന്റെ കൊലപാതകം ; പ്രതി മുജീബിനെ പൊലീസ് കീഴടക്കിയത് അതിസാഹസികമായി, പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

കോഴിക്കോട് നൊച്ചാട് സ്വദേശിനി അനുവിന്‍റെ കൊലപാതകത്തില്‍ പ്രതി മുജീബ് റഹ്മാനെ പൊലീസ് കീഴടക്കിയത് അതി സാഹസികമായി. കൊണ്ടോട്ടിയിലെ വീട്ടിൽ വെച്ചാണ് പേരാമ്പ്ര പൊലീസ് ഇയാളെ ഇന്നലെ പിടികൂടിയത്. എന്നാൽ പ്രതി പൊലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. പൊലീസിനെ കണ്ടതോടെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഈ ശ്രമം തടഞ്ഞതിനെ തുടർന്ന് ജനൽ ഗ്ലാസ് പൊട്ടിച്ചെടുത്തു പ്രതി പൊലീസിനെ ആക്രമിക്കുകയായിരുന്നു. ഗ്ലാസ്‌ കൊണ്ടുള്ള കുത്തേറ്റു എസ്ഐയുടെ കൈക്ക് പരിക്കേൽക്കുകയും ചെയ്തു. പേരാമ്പ്ര സ്റ്റേഷനിലെ എസ്ഐ സുനിലിനാണു പരിക്കേറ്റത്. അതേസമയം,…

Read More

ബൈക്കിൽ നിന്ന് തോട്ടിൽ തള്ളിയിട്ട് തോട്ടിൽ തല ചവിട്ടി താഴ്ത്തി കൊന്നു; പ്രതി അനുവിനെ കൊന്നത് ക്രൂരമായി

കോഴിക്കോട് നൊച്ചാട് , യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. മലപ്പുറം സ്വദേശിയാണ് കൊല നടത്തിയതെന്നും പൊലീസ്. നേരത്തെ ബലാത്സംഗ കേസിൽ പ്രതിയാണ് ഇയാൾ. മോഷ്ടിച്ച ബൈക്കിലാണ് പ്രതി എത്തിയത്. തുടര്‍ന്ന് ഇയാള്‍ ബൈക്കില്‍ അനുവിന് ലിഫ്റ്റ് കൊടുത്തു. തുടര്‍ന്ന് വഴിയില്‍ വെച്ച് തോട്ടില്‍ തള്ളിയിട്ട് വെള്ളത്തില്‍ തല ചവിട്ടി താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം സ്വർണം കവർന്ന് രക്ഷപ്പെടുകയായിരുന്നു. ഇത് പ്രതിയുടെ സ്ഥിരം കവർച്ചാ രീതിയെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ രാത്രി മലപ്പുറത്തെ…

Read More

കോഴിക്കോട് പേരാമ്പ്രയിൽ തോട്ടിൽ കണ്ടെത്തിയത് വാളൂർ സ്വദേശി അനുവിന്റേത്; മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

കോഴിക്കോട് പേരാമ്പ്ര നൊച്ചാടിനടുത്ത് തോട്ടിൽ കണ്ടെത്തിയ മൃതദേഹം വാളൂർ സ്വദേശി അനു എന്ന യുവതിയുടേതെന്ന് തിരിച്ചറിഞ്ഞു. ഇന്നലെ രാവിലെ എട്ടരയ്ക്ക് വീട്ടിൽ നിന്ന് പോയ അനുവിനെ കാണാതായിരുന്നു. തുടർന്ന് വൈകിട്ടോടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇന്ന് രാവിലെ 11 മണിക്കാണ് അർദ്ധനഗ്നയായ നിലയിൽ മൃതദേഹം തോട്ടിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പുള്ളിയോട്ട് മുക്ക് റോഡ് അല്ലിയോറത്തോട്ടിലാണ് കമിഴ്‌ന്ന് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്….

Read More