ആംപ്യുട്ടേഷൻ വിദഗ്ദ്ധയായ ഉറുമ്പ് ഡോക്ട്ടർ; ഉറുമ്പുകളിലിലെ ഓർത്തോ സർജന്മാർ
ഉറുമ്പുകൾക്കിടയിലും ഡോക്ടർമാരുണ്ടത്രെ…കൂട്ടതിൽ ഒരുറുമ്പിന് പരിക്കേറ്റാൽ ഇവർ ഓടിയെത്തും. മാത്രമല്ല ആവശ്യം വന്നാൽ സർജറി വരെ ചെയ്യും. അല്ലാതെ പരിക്കേറ്റവരെ ഇട്ടിട്ടു പോകില്ല. പരിക്കേറ്റ ഉറുമ്പിനെ എടുത്തുകൊണ്ടു പോയി കൂട്ടിൽ അഡ്മിറ്റ് ചെയ്യും. ഉറുമ്പിൻ കൂട്ടത്തിലെ കഠിനാധ്വാനികൾ പെൺ ഉറുമ്പുകളാണ്. അതുകൊണ്ടു തന്നെ ഡോക്ടർമാരും പെണ്ണുങ്ങൾ തന്നെ. കൂട്ടത്തിലുള്ളവരുടെ ജീവൻ രക്ഷിക്കാനായി ഉറുമ്പുകൾ കാല്‍ മുറിച്ച് മാറ്റല്‍ ശസ്ത്രക്രിയ അഥവാ ആംപ്യൂട്ടേഷന്‍ സര്‍ജറി ചെയ്യുന്നത് കണ്ടാണ് ശാസ്ത്രജ്ഞർ ശെരിക്കും ഞെട്ടിയത്. ഭക്ഷണത്തിനും പുതിയ ഇടം കണ്ടെത്താനും ഇറങ്ങിത്തിരിച്ച് പരിക്കേൽക്കുന്ന…