നവകേരളസദസ്സിന് മന്ത്രിമാർക്ക് സഞ്ചരിക്കാൻ ഒരു കോടിയുടെ ബസ്; ട്രാഫിക് ജാം ഒഴിവാക്കാനാണെന്ന് ഗതാഗത മന്ത്രി

നവകരേള സദസ്സിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്ര ചെയ്യാനായി ഒരു കോടിയുടെ ബസ്സ് ഒരുക്കുന്നത്  ട്രാഫിക് ജാം ഒഴിവാക്കാനാണെന്ന് ഗതാഗത മന്ത്രി ആൻറണി രാജു. ബസ് അനുവദിക്കുന്നത് ആഡംബരമല്ലെന്ന് പറഞ്ഞ ഗതാഗത മന്ത്രി ആന്റണി രാജു ബസ് മോഡി പിടിപ്പിക്കുന്നുവെന്ന് വാർത്ത അടിസ്ഥാന രഹിതമാണെന്നും കൂട്ടിച്ചേർത്തു. 21 മന്ത്രിമാരും അവരുടെ എസ്‌കോർട്ടും കൂടി 75 വാഹനം ഉണ്ടാകും. ഈ തിരക്ക് ഒഴിവാക്കാനാകും ബസിനെന്നാണ് മന്ത്രിയുടെ പ്രതികരണം. സാമ്പത്തികമായ ലാഭം ബസിൽ യാത്ര ചെയ്യുന്നതാണ്. ബസ് ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി…

Read More

ക്യാമറ വെക്കണമെന്ന് ആവശ്യപ്പെട്ടത് ബസുടമകൾ, സീറ്റ് ബെൽറ്റ് കേന്ദ്ര നിയമമാണ്; മന്ത്രി ആന്റണി രാജു

ബസുകളിൽ സീറ്റ് ബെൽറ്റ് ഘടിപ്പിക്കാനുള്ള നിർദ്ദേശം എഐ ക്യാമറ ഘടിപ്പിച്ച ഘട്ടത്തിൽ തന്നെ ബസുടമകൾക്ക് നൽകിയതാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. 1994 മുതൽ നിലവിലുള്ള നിയമമമാണ് ഇത്. കേന്ദ്ര നിയമമാണ്. സ്വകാര്യ ബസുടമകളുടെ ആവശ്യം പരിഗണിച്ച് അതിന് രണ്ട് മാസം സമയം നീട്ടി നൽകിയതാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഈ മാസം 31 ന് സ്വകാര്യ ബസ് പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ഗതാഗത മന്ത്രിയുടെ പ്രതികരണം. ബസുകളിൽ ക്യാമറ വേണമെന്നത് ബസുടമകൾ തന്നെ ആവശ്യപ്പെട്ട…

Read More

‘എഐ ക്യാമറ അപകടം കുറച്ചുവെന്നത് പച്ചക്കളളം’; സത്യപ്രതിജ്ഞാ ലംഘനത്തിന് ഗതാഗതമന്ത്രി രാജിവയ്ക്കണമെന്ന് വി.ഡി സതീശൻ

എ.ഐ ക്യാമറകൾ സ്ഥാപിച്ച ശേഷം അപകടങ്ങൾ കുറഞ്ഞെന്ന മുഖ്യമന്ത്രിയുടെയും ഗതാഗതമന്ത്രിയുടെയും വാദം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിയമസഭയിലും പുറത്തും ഈ കള്ളം ആവർത്തിച്ചത് കൂടാതെ സർക്കാർ ഹൈക്കോടതിയെയും തെറ്റിദ്ധരിപ്പിച്ചു. കള്ളക്കണക്ക് നൽകി ഹൈക്കോടതിയെ കബളിപ്പിക്കാൻ ശ്രമിച്ച ഗതാഗതമന്ത്രി സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയത്. സ്ഥാനത്ത് തുടരാൻ അദ്ദേഹം അർഹനല്ലെന്നും ഗതാഗതമന്ത്രി രാജിവച്ചൊഴിയണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു. പ്രതിപക്ഷാംഗങ്ങളുടെ ചോദ്യത്തിന് നിയമസഭയിൽ ഗതാഗതമന്ത്രി നൽകിയ മറുപടി പൊതുസമൂഹത്തിന് മുന്നിൽ നിൽക്കെയാണ് മുഖ്യമന്ത്രിയും മന്ത്രിയും നട്ടാൽ കുരുക്കാത്ത കള്ളം ആവർത്തിച്ചുകൊണ്ടിരുന്നത്….

Read More

ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ വെളിപ്പെടുത്തലുമായി ഫാ.യൂജിൻ പെരേര; 5 വർഷം മന്ത്രി സ്ഥാനം കിട്ടാൻ ശുപാർശ തേടി

ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ വെളിപ്പെടുത്തലുമായി ലത്തീൻ അതിരൂപത ആർച്ച് ബിഷപ് യൂജിൻ പെരേര. മന്ത്രിസ്ഥാനം കിട്ടാന്‍ ആന്റണി രാജു ലത്തീന്‍ സഭയുടെ സഹായം തേടിയെന്നാണ് ഫാദര്‍ യൂജിന്‍ പെരേരയുടെ വെളിപ്പെടുത്തല്‍. രണ്ടര വര്‍ഷത്തിന് പകരം അഞ്ച് വര്‍ഷവും മന്ത്രിസ്ഥാനം കിട്ടാന്‍ സഭയെ കൊണ്ട് ശുപാര്‍ശ ചെയ്യിക്കാനാണ് ആന്റണി രാജു സമീപിച്ചത്. ഇത് നിഷേധിക്കാന്‍ ആന്റണി രാജുവിന് കഴിയുമോ എന്നും യൂജിന്‍ പെരേര വെല്ലുവിളിച്ചു. താന്‍ ലത്തീന്‍ സഭയുടെ മാത്രം മന്ത്രിയല്ല എന്ന ആന്റണി രാജുവിന്റെ പ്രതികരണത്തോടായിരുന്നു…

Read More

‘മന്ത്രി സ്ഥാനത്ത് നിന്ന് പുറത്ത് പോകേണ്ടി വന്നാൽ പോകും, പക്ഷേ മുന്നണിക്ക് ഒപ്പമുണ്ടാകും’; ആന്റണി രാജു

മന്ത്രി സഭ പുനസംഘടന വാർത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് മന്ത്രി ആന്റണി രാജു. മന്ത്രി സ്ഥാനത്ത് നിന്നു പുറത്തു പോകേണ്ടി വന്നാൽ പോകുമെന്നും പക്ഷേ മുന്നണിക്ക് ഒപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഇടതു മുന്നണി ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. മുന്നണി തീരുമാനം അംഗീകരിക്കും. മന്ത്രി സ്ഥാനത്ത് തുടരാൻ മെറിറ്റ് നോക്കേണ്ട കാര്യമില്ലെന്നും ആന്റണി രാജു പറഞ്ഞു. എൽഡിഎഫ് യോഗത്തിന്റെ അജണ്ട തീരുമാനിച്ചിട്ടില്ല. മാത്രമല്ല ജനങ്ങളിലേക്ക് എത്താൻ മന്ത്രിസ്ഥാനം വേണമെന്നില്ല. ഗതാഗത വകുപ്പ് ഏറ്റവും വെല്ലുവിളി നിറഞ്ഞതാണെന്നും ആന്റണി രാജു പറഞ്ഞു.

Read More

തലസ്ഥാന നഗരിക്ക് 113 കെഎസ്ആർടിസി ബസുകൾ കൂടി; മാർഗ നിർദേശി ആപ്പും പുറത്തിറക്കി

കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് കെഎസ്ആർടിസിക്ക് 113 ബസുകൾ കൂടി ലഭിക്കും. ഇതിനായി 104 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് ബസുകൾ വാങ്ങുന്നത്. യാത്രക്കാർക്ക് ബസ് സൗകര്യം എളുപ്പത്തിൽ ലഭിക്കുന്നതിന് സ്മാർട്ട് സിറ്റിയുടെ മാർഗദർശി ആപ്പ് പുറത്തിറക്കി. ഇതിലൂടെ ബസ് ട്രാക്കിങ്, അടുത്തുള്ള ബസ് സ്റ്റോപ്പുകൾ തുടങ്ങിയ കാര്യങ്ങൾ മൊബൈൽ ഫോണിൽ അറിയാനാവും. ചടങ്ങിൽ തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും പങ്കെടുത്തു. കെഎസ്ആർടിസി…

Read More

‘പ്ലസ് ടു പാസായവർക്ക് ലേണിങ് ടെസ്റ്റ് ഒഴിവാക്കി നേരിട്ട് ലൈസൻസ്’; പദ്ധതിക്കായി പുസ്തകങ്ങൾ തയാറാക്കി; മന്ത്രി

റോഡ് സുരക്ഷാ അവബോധം സ്‌കൂൾ തലത്തിൽ നിന്നു തന്നെ ആരംഭിക്കുന്നതിന് മുന്നോടിയായി ഹയർ സെക്കൻഡറി വിഭാഗം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് നടപടിയായതായി മന്ത്രി ആന്റണി രാജു. പ്ലസ് ടു പരീക്ഷ പാസായവർക്ക് ലേണിങ് ടെസ്റ്റ് ഒഴിവാക്കി നേരിട്ട് ലൈസൻസ് എടുക്കാവുന്ന പദ്ധതിക്കായി പുസ്തകങ്ങൾ തയാറാക്കി കഴിഞ്ഞതായും ഇവ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുകയാണെങ്കിൽ ചരിത്ര സംഭവമായി മാറും. സിലബസിൽ ഉൾപ്പെടുത്തുന്നതോടെ ചെറു പ്രായത്തിൽ തന്നെ കുട്ടികൾ ട്രാഫിക് നിയമ…

Read More

എ ഐ ക്യാമറയിൽ കുടുങ്ങി ജനപ്രതിനിധികളും; കണക്ക് പുറത്ത് വിട്ട് ഗതാഗത മന്ത്രി

സംസ്ഥാനത്ത് ഉടനീളം സ്ഥാപിച്ചിരിക്കുന്ന എ ഐ ക്യാമറയിൽ കുടുങ്ങിയ ജനപ്രതിനിധികളുടെ കണക്ക് പുറത്ത് വിട്ട് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഗതാഗത നിയമലംഘനത്തിന് ഒരുമാസത്തിനിടെ എ.ഐ. ക്യാമറയില്‍ കുടുങ്ങിയത് 29 ജനപ്രതിനിധികളുടെ വാഹനങ്ങളാണ്. 19 എം.എല്‍.എമാരും പത്ത് എം.പിമാരുമാണ് കുടുങ്ങിയതെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു തിരുവനന്തപുരത്ത് അറിയിച്ചു. ഒരു എം.പി. പത്തുതവണയും ഒരു എം.എല്‍.എ. ഏഴുതവണയും നിയമം ലംഘിച്ചിട്ടുണ്ട്. 328 സര്‍ക്കാര്‍ വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. 

Read More

തൊണ്ടിമുതൽ കേസിൽ നടത്തുന്ന അന്വേഷണത്തിനെതിരേ ആന്റണി രാജു സുപ്രീം കോടതിയിൽ

തൊണ്ടിമുതൽ കേസിൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി  അന്വേഷണത്തിനെതിരേ മന്ത്രി ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചു. അന്വേഷണത്തിന് നിർദേശിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്. വിജിലൻസ് റിപ്പോർട്ടിലോ എഫ്.ഐ.ആറിലോ തനിക്കെതിരെ ഒരു ആരോപണവും ഇല്ലാതിരുന്ന കേസിലാണ് അന്വേഷണം നടക്കുന്നതെന്ന് ആരോപിച്ചാണ് ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്. ആന്റണി രാജുവിനെതിരായ കുറ്റപത്രം നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസെടുത്തതിലെ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി എഫ്.ഐ.ആർ. റദ്ദാക്കിയതെങ്കിലും കോടതിയ്ക്ക് നടപടിക്രമങ്ങൾ…

Read More

പ്രവർത്തനം നിർത്തണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചിട്ടില്ല; എ.ഐ ക്യാമറ കേസിൽ സർക്കാരിന് തിരിച്ചടിയില്ലെന്ന് ആന്റണി രാജു

എ.ഐ ക്യാമറയിൽ ഹൈക്കോടതി എതിർഭാഗത്തെ കേട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ക്യാമറ പ്രവർത്തനം നിർത്തണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചിട്ടില്ല. സർക്കാർ ഒരു രൂപപോലും കരാർ നൽകിയിട്ടില്ലെന്നും ആന്റണി രാജു പറഞ്ഞു. എ.ഐ ക്യാമറയുമായി ബന്ധപ്പെട്ട ഏതെങ്കിലുമൊരു ആരോപാണം കോടതിക്ക് വിശ്വസനയീമായി തോന്നിയിരുന്നുവെങ്കിൽ ഇടക്കാല ഉത്തരവിലൂടെ പദ്ധതി നിർത്തിവെക്കാൻ കോടതി ഇന്നുതന്നെ ഉത്തരവിടുമായിരുന്നു. പ്രഥമദൃഷ്ട്യാ ആ ഹർജിയിൽ ഇതിലൊന്നും ഇടപെടേണ്ട കാര്യം ഇല്ലാത്തത് കൊണ്ടാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാതിരുന്നത്. അതുകൊണ്ടാണ് പദ്ധതി നിർത്തിവെക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം…

Read More