തൊണ്ടിമുതല്‍ കേസ്: ആന്റണി രാജു കോടതിയില്‍ ഹാജരായി; കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു കോടതിയില്‍ ഹാജരായി. നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരായത്. കേസില്‍ രണ്ടാം പ്രതിയാണ് മുന്‍മന്ത്രിയായ ആന്റണി രാജു. ഒന്നാം പ്രതി ജോസും കോടതിയിലെത്തിയിരുന്നു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് കോടതി നിര്‍ദേശിച്ചു. എംപി-എംഎല്‍എ കോടതിയിലാണ് കേസ് പരിഗണിക്കേണ്ടതെന്ന സുപ്രീംകോടതി നിര്‍ദേശം പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. വിശദമായ ഹര്‍ജി നല്‍കാനായിരുന്നു കോടതിയുടെ നിര്‍ദേശം. തിങ്കളാഴ്ച കോടതിമാറ്റത്തിലും തീരുമാനമുണ്ടായേക്കും. അഭിഭാഷകനായിരിക്കെ ലഹരി മരുന്ന് കേസില്‍ പിടിയിലായ…

Read More

‘ഞാൻ വിചാരിച്ചാൽ തെറ്റിദ്ധരിക്കുന്നയാളല്ല മുഖ്യമന്ത്രി; കോഴ വാഗ്‌ദാനം ചെയ്‌തത് സത്യം’: ആരോപണം തള്ളാതെ പ്രതികരണവുമായി ആന്റണി രാജു

തോമസ് കെ തോമസ് പരസ്‌പര വിരുദ്ധമായി സംസാരിക്കുകയാണെന്ന് ആന്റണി രാജു എംഎൽഎ. കോവൂർ കുഞ്ഞുമോനും ആന്റണി രാജുവും എൻസിപി അജിത് പവാർ പക്ഷത്തേക്ക് മാറാൻ 100 കോടി രൂപ തോമസ് കെ.തോമസ് എംഎൽഎ വാഗ്‌ദാനം ചെയ്‌തെന്ന വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയെ ആന്റണി രാജു തെറ്റിദ്ധരിപ്പിച്ചു എന്ന ആരോപണത്തിൽ താൻ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ല എന്ന് ആന്റണി രാജു പറഞ്ഞു. തോമസ് കെ.തോമസ് കോഴ വാഗ്‌ദാനം ചെയ്‌തത് സത്യമാണെന്നും എന്നാൽ മുന്നണിയിൽ തന്നെ നിൽക്കുന്നയാളായതിനാൽ തുറന്നുപറയുന്നതിൽ തനിക്ക് പരിമിതിയുണ്ടെന്നും…

Read More

100 കോടി രൂപ താൻ വാഗ്‌ദാനം ചെയ്‌തുവെന്ന വാർത്ത അടിസ്ഥാനരഹിതം; ആരോപണത്തിന് പിന്നിൽ ആന്റണി രാജുവാണെന്ന് തോമസ് കെ തോമസ്

കോവൂർ കുഞ്ഞുമോൻ, ആന്റണി രാജു എന്നിവർ എൻസിപി അജിത് പവാർ പക്ഷത്തേക്ക് മാറുന്നതിന് 100 കോടി രൂപ താൻ വാഗ്‌ദാനം ചെയ്‌തുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് തോമസ് കെ തോമസ് എംഎൽഎ. ആരോപണത്തിന് പിന്നിൽ ആന്റണി രാജുവാണെന്നും, മുഖ്യമന്ത്രിയെ ആന്റണി രാജു തെറ്റിദ്ധരിപ്പിച്ചതാണെന്നും തോമസ് കെ തോമസ് പ്രതികരിച്ചു. കോവൂർ കുഞ്ഞുമോൻ കൃത്യമായി പ്രതികരിച്ചിട്ടുണ്ടെന്നും, പലരുടെയും വായടക്കാൻ ആ മറുപടി മതിയെന്നും തോമസ് കെ തോമസ് വിശദീകരിച്ചു. ആന്റണി രാജുവിന് തന്നോടുള്ള വൈരാഗ്യമെന്താണെന്ന് അറിയില്ല. കുട്ടനാട് സീറ്റിന് വേണ്ടി…

Read More

തൊണ്ടിമുതൽ കേസിൽ വാദം കേൾക്കൽ പൂർത്തിയായി; തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് കോടതി

തൊണ്ടിമുതൽ കേസിൽ പുനരന്വേഷണത്തിനെതിരെ മുൻ മന്ത്രി ആന്റണി രാജു നൽകിയ ഹർജിയിൽ വാദം കേൾക്കൽ പൂർത്തിയായി. തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് സുപ്രീംകോടതി പറഞ്ഞു. വ്യവസ്ഥിതിയിൽ പരിശുദ്ധി ഉറപ്പാക്കിയേ മതിയാകൂ എന്നും സുപ്രീംകോടതി നിരീക്ഷിച്ചു. കേസിൽ ഹർജികൾ വിധി പറയാനായി മാറ്റി. തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്നും കേസ് ഗുരുതരം ആണെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ അന്ന് ജൂനിയർ അഭിഭാഷകനായ ആൻറണി രാജു കൃത്യമം നടത്തിയെന്നായിരുന്നു കേസ്. ഈ…

Read More

തൊണ്ടി മുതൽ കേസ് ; ആന്റണി രാജുവിനെതിരെ തെളിവുണ്ട് , അപ്പീൽ തള്ളണമെന്ന് സംസ്ഥാനം സുപ്രീംകോടതിയിൽ

തൊണ്ടിമുതൽ കേസിൽ ആന്റണി രാജു എം.എൽ.എയുടെ അപ്പീൽ തള്ളണമെന്ന് സംസ്ഥാനം സുപ്രിംകോടതിയിൽ. ആന്റണി രാജുവിനെതിരെ തെളിവുണ്ട്. ഗൗരവകരമായ വിഷയങ്ങൾ ഉയർത്തുന്ന കേസാണിതെന്നും കേരളം സുപ്രിംകോടതിയിൽ പറഞ്ഞു. തനിക്കെതിരായ കേസുകളിൽ പുനരന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് ആന്റണി രാജു സുപ്രിംകോടതിയിൽ ഹർജി നൽകിയത്. സംസ്ഥാന സർക്കാർ കൂടി കക്ഷിയായ ഈ കേസിലാണ് സംസ്ഥാനം ആന്റണി രാജുവിനെതിരായ റിപ്പോർട്ട് നൽകിയത്. ആന്റണി രാജുവിനെതിരെ കൃത്യമായ തെളിവുണ്ടെന്നും കേസ് റദ്ദാക്കേണ്ടതില്ലെന്നുമാണ് സർക്കാർ നിലപാട്.

Read More

ഇലക്ട്രിക് ബസ് തന്റെ കുഞ്ഞാണെന്ന് ആന്റണി രാജു, ഫ്‌ലാഗോഫിന് വരുന്നത് രണ്ടാം അച്ഛനാണോ എന്ന് അറിയില്ല, ഗണേഷുമായുളള ഭിന്നത പുറത്ത്

ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാറും മുൻമന്ത്രി ആൻറണി രാജുവും തമ്മിലുള്ള ഭിന്നത പരസ്യമായി.്.കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ഡബിൾ ഡക്കർ ബസിന്റെ ഉദ്ഘാടനത്തിൽ നിന്ന് ആന്റണി രാജുവിനെ ഒഴിവാക്കി.ഗണേഷിനെതിരെ ഒളിയമ്പുമായി ആൻറണി രാജു പരസ്യമായി രംഗത്തെത്തി.പുതിയ ഇലക്ട്രിക് ബസുകൾ തൻറെ കുഞ്ഞാണെന്ന് അദ്ദേഹം പറഞ്ഞു. ഫ്‌ലാഗോഫിന് വരുന്നത് രണ്ടാം അച്ഛനാണോ എന്ന് അറിയില്ല.പുത്തരിക്കണ്ടത്ത് പരിപാടി നടത്തുമെന്നായിരുന്നു അറിയിച്ചത്.പിന്നീട് വട്ടിയൂർക്കാവ് മണ്ഡലത്തിലേക്ക് മാറ്റി.പരിപാടിയിലേക്ക് ക്ഷണിക്കാത്തതിൽ വിഷമമില്ല.ബസ് നിരത്തിലിറങ്ങുമ്പോൾ ഒരച്ഛൻറെ സന്തോഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.ഉദ്ഘാടനത്തിന് ഒരു മണിക്കൂർ മുൻപ് ആന്റണി രാജു…

Read More

ആന്റണി രാജുവിന്റെയും , അഹമ്മദ് ദേവർകോവിലിന്റെയും രാജി ഗവർണർ സ്വീകരിച്ചു; പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഈ മാസം 29ന്

മന്ത്രിമാരായിരുന്ന അഹമ്മദ് ദേവർകോവിലിന്റെയും ആന്റണി രാജുവിന്റെയും രാജി ഗവർണർ സ്വീകരിച്ചു. എൽ.ഡി.എഫിലെ ധാരണ അനുസരിച്ചാണ് ഇരുവരും രണ്ടര വർഷം പൂർത്തിയാക്കിയ ശേഷം രാജിവച്ചത്. ഗതാഗതവകുപ്പാണ് ആന്റണി രാജു കൈകാര്യം ചെയ്തിരുന്നത്. തുറമുഖ, പുരാവസ്തു വകുപ്പാണ് അഹമ്മദ് ദേവർകോവിലിന് നൽകിയിരുന്നത്. ഇരുവർക്കും പകരം കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഈ മാസം 29ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിലൊരുക്കുന്ന പ്രത്യേക വേദിയിലായിരിക്കും സത്യപ്രതിജ്ഞ നടക്കുക.

Read More

മന്ത്രി സഭാ പുന:സംഘടന; മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജിവെച്ചു, കെ ബി ഗണേഷ്കുമാറും കടന്നപ്പള്ളി രാമചന്ദ്രനും പുതിയ മന്ത്രിമാരാകും

സംസ്ഥാന മന്ത്രിസഭ പുനഃസംഘടനയ്ക്ക് മുന്നോടിയായി മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും മന്ത്രി സ്ഥാനം രാജിവച്ചു. നിലവിൽ തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രിയാണ് അഹമ്മദ് ദേവർകോവിൽ. ​ഗതാ​ഗത വകുപ്പ് മന്ത്രിയാണ് ആന്റണി രാജു. പുതിയ മന്ത്രിമാർ ഈ മാസം 29ന് സത്യപ്രതിജ്ഞ ചെയ്യും.കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് പുതിയതായി മന്ത്രിസഭയിലേക്കെത്തുന്നത്. പൂർണ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രതികരിച്ചു. മന്ത്രി ആക്കിയത് എൽഡിഎഫ് ആണെന്നും എൽഡിഎഫ് തീരുമാനം അംഗീകരിക്കുമെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു….

Read More

ബസിൽ ആകെയുള്ളത് ശുചിമുറി മാത്രം; കൊലക്കേസ് പ്രതിയെ പോലെ കാണേണ്ടെന്നും ഗതാഗത മന്ത്രി

നവ കേരള സദസ്സിന്റെ ഭാഗമായുള്ള യാത്രക്ക് ഉപയോഗിക്കുന്ന ബസിൽ വാർത്തകളിൽ പറയുന്നത് പോലെ വലിയ സൗകര്യങ്ങളില്ലെന്ന് ആവർത്തിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. കാസർകോട് മാധ്യമപ്രവർകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്രിഡ്‌ജോ ഓവനോ കിടപ്പു മുറിയോ ബസിൽ ഇല്ല. ആകെയുള്ളത് ശുചിമുറിയും ബസിൽ കയറാൻ ഓട്ടാമാറ്റിക് സംവിധാനവും മാത്രമാണ്. ഇതൊരു പാവം ബസാണെന്നും കൊലക്കേസ് പ്രതിയെ കാണുന്നത് പോലെ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ബസ് സാധാരണക്കാരന് ബജറ്റ് ടൂറിസം പദ്ധതിക്കായി ഉപയോഗിക്കും. നവ കേരള സദസ്സ് കണ്ട്…

Read More

നവകേരള സദസ് കഴിഞ്ഞാൽ ബസ് ബജറ്റ് ടൂറിസത്തിന് ഉപയോഗിക്കും; ആൻറണി രാജു

നവകേരള സദസ്സിനായി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്ര ചെയ്യാനായി 1 കോടിയുടെ ആഡംബര ബസ് വാങ്ങുന്നതിൽ മാധ്യമങ്ങളിൽ വരുന്നതു പോലെ ഒരു ആർഭാടവുമില്ലെന്ന് ഗതാഗതമന്ത്രി ആൻറണി രാജു്.അത് കാരവനൊന്നുമല്ല. മുഖ്യമന്ത്രിക്ക് പ്രത്യേക റുമോ ക്യാബിനോ ഒന്നുമില്ല. ബസ് കെഎസ്ആർടിസിയുടെ ഭാഗമാവുകയാണ്. നവകേരള സദസ് കഴിഞ്ഞാൽ പൊളിച്ചു കളയില്ല. ഇത്തരം ബസുകൾ ആവശ്യപ്പെട്ട് നിരവധി പേർ കെഎസ്ആർടിസിയെ സമീപിക്കുന്നുണ്ട്. ബസ് ബജറ്റ് ടൂറിസത്തിന് ഉപയോഗിക്കും. നവകേരളത്തിന് വേണ്ടിയല്ല ബസ് വാങ്ങിയത്. ബസ് വാങ്ങാൻ എപ്പോഴും സഹായം നൽകുന്നത്. സർക്കാരാണ്. ബസ്…

Read More