പുരാവസ്തു തട്ടിപ്പ് കേസ്; ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചു, പൊലീസ് ഉദ്യോഗസ്ഥർ പണം വാങ്ങിയതിന് തെളിവില്ല

മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച്. കേസിൽ രണ്ടും മൂന്നും ഘട്ട കുറ്റപത്രം സമർപ്പിച്ചു. മുൻ ഡിഐജി എസ് സുരേന്ദ്രൻ, ഐജി ലക്ഷ്മൺ എന്നിവരാണ് പുതിയ പ്രതികൾ. എന്നാൽ ഇവർ പണം വാങ്ങിയതിന് തെളിവില്ലെന്ന് കുറ്റപത്രത്തിൽ പറയുന്നു. എസ് സുരേന്ദ്രൻറെ ഭാര്യ ബിന്ദുലേഖ, ശിൽപി സന്തോഷ് എന്നിവരും പ്രതികളാണ്. തട്ടിയെടുത്ത് പണം മുഴുവൻ കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. അതേസമയം അഞ്ച് കോടി നാൽപത്തിയഞ്ച് ലക്ഷം രൂപ ചെല ചെലവായതിന് തെളിവ് കിട്ടിയിട്ടുണ്ട്….

Read More

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന്റെ വീട്ടിൽ ക്രൈം ബ്രാഞ്ച് പരിശോധന; മോഷണം നടന്നെന്ന ആരോപണത്തെ തുടർന്നാണ് പരിശോധന

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസൻ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന. ഡിവൈ.എസ്.പി വൈ.ആർ റസ്റ്റത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. വീട് വിട്ടുകിട്ടണമെന്ന ആവശ്യവുമായി മോൻസൻ കോടതിയെ സമീപിച്ചിരുന്നു. ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള വീട്ടിൽ മോഷണം നടന്നുവെന്ന പരാതിയുമായി കഴിഞ്ഞ ദിവസം മോൻസൻ മാവുങ്കലിന്റെ മകൻ മനസ് മോൻസൺ രംഗത്തെത്തിയിരുന്നു. മാർച്ച് എട്ടിനു വീട്ടിൽ മോഷണം നടന്നു എന്നാണ് പറയുന്നത്. വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടമായെന്ന് സംശയമുള്ളതായും എറണാകുളം നോർത്ത് പൊലീസിനു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തിൽ കോടതി ക്രൈംബ്രാഞ്ചിന്റെ…

Read More

പുരാവസ്തു തട്ടിപ്പ് കേസ്; കെ.സുധാകനെ ഇ.ഡി ചോദ്യം ചെയ്ത് വിട്ടയച്ചു

പുരാവസ്തു തട്ടിപ്പ്, കള്ളപ്പണ ഇടപാട് കേസുകളുമായി ബന്ധപ്പെട്ടുള്ള കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ എം.പിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഇഡിയുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞുവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. എല്ലാ രേഖകളും കൈമാറി. പത്ത് തവണ വിളിപ്പിച്ചാലും വരും.താൻ രാജ്യത്തെ നിയമം അനുസരിച്ചു ജീവിക്കുന്നയാളാണെന്നും സുധാകരൻ പറഞ്ഞു. ഇഡിയുടെ ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങി മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു സുധാകരൻ.ഇത് രണ്ടാം തവണയാണ് കേസുമായി ബന്ധപ്പെട്ട് ഇഡി സുധാകരനെ ചോദ്യം ചെയ്യുന്നത്. മാസപ്പടി വിവാദത്തിൽ…

Read More

പുരാവസ്തു തട്ടിപ്പ് കേസ്; കെ.സുധാകരൻ വീണ്ടും ഇ.ഡിക്ക് മുന്നിൽ

മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ്, കള്ളപ്പണ കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.ഇ ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. ഇത് രണ്ടാം തവണയാണ് സുധാകരൻ ഇ ഡി സംഘത്തിന് മുന്നിൽ എത്തുന്നത്. ആറ് വർഷത്തെ ബാങ്ക് ഇടപാടുകളുടെ രേഖകൾ ഹാജരാക്കാൻ ഇ.ഡി നിർദ്ദേശം നൽകിയിട്ടുണ്ട്. 2018 ൽ മോൻസൺ മാവുങ്കലിന്‍റെ കലൂരിലെ വീട്ടിൽ വെച്ച് കെ സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോൻസന്‍റെ മുൻ ജീവനക്കാരൻ ജിൻസൺ മൊഴി നൽകിയിരുന്നു. മോൻസനുമായി ബന്ധപ്പെട്ട്…

Read More

പുരാവസ്തു തട്ടിപ്പ് കേസ്; കെ സുധാകരൻ ഇ ഡിക്ക് മുന്നിൽ ഹാജരാകില്ല

പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാട് കേസിൽ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ ഇ ഡിക്ക് മുന്നിൽ നാളെ ഹാജരാകില്ല. ഇക്കാര്യം അറിയിച്ച് സുധാകരൻ ഇ ഡിക്ക് കത്ത് നൽകി. പുതുപ്പള്ളി തെരഞ്ഞെടുപ്പിനു ശേഷം ഹാജരാകാമെന്ന് കത്തിൽ അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച സുധാകരനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. മോന്‍സന്‍ പ്രതിയായ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് സുധാകരനെ വിളിപ്പിച്ചത്. മോന്‍സന് ലഭിച്ച 25 ലക്ഷം രൂപയില്‍ 10 ലക്ഷം രൂപ സുധാകരന്‍ കൈപ്പറ്റിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഈ തുക…

Read More

പുരാവസ്തു തട്ടിപ്പ് കേസ്; ഐ ജി ലക്ഷ്മണയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

മോണ്‍സണ്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഐ ജി ജി ലക്ഷ്മണിന്റെ മുന്‍കൂര്‍ ജാമ്യം നീട്ടി നൽകി.ഓഗസ്റ്റ് 24വരെയാണ് മുന്‍കൂര്‍ ജാമ്യം നീട്ടിയത്.സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് കെ ബാബുവിന്റേതാണ് ഇടക്കാല ഉത്തരവ്.വ്യാഴാഴ്ച വരെ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി പറഞ്ഞു. ആരോഗ്യകാരണങ്ങളാലാണ് ചോദ്യം ചെയ്യാൻ ഹാജരാകാതിരുന്നതെന്നും അടുത്ത ദിവസം തന്നെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകുമെന്നും ജി ലക്ഷ്മണിന്റെ അഭിഭാഷകന്‍ ഉറപ്പ് നല്‍കി.മുന്‍പ് രണ്ട് തവണ ഹാജരാകാന്‍ നേരത്തെ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു.എന്നാല്‍ ജി ലക്ഷ്മൺ ഹാജരായിരുന്നില്ല.ഇതേത്തുടര്‍ന്നാണ് മുന്‍കൂര്‍…

Read More