
മുൻകൂർ ജാമ്യാപേക്ഷയുമായി വീണ്ടും എൽദോസ് കുന്നപ്പിള്ളില്‍
മുൻകൂർ ജാമ്യാപേക്ഷയുമായി വീണ്ടും എൽദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ. വഞ്ചിയൂർ പൊലീസ് രജിസ്റ്റർ ചെയ്ത പുതിയ കേസിലാണ് എംഎല്‍എ മുൻകൂർ ജാമ്യം തേടിയത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിലാണ് എൽദോസ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കൽ, കേസിൽ നിന്നും പിൻമാറാനായി കൃത്രിമ രേഖ ചമക്കൽ, മർദ്ദിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എൽദോസിനെതിരെ വഞ്ചിയൂർ പൊലീസ് ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരി മജിസ്ട്രേറ്റിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. കേസിൽ നിന്നും പിൻമാറാൻ അഭിഭാഷകന്‍റെ ഓഫീസിൽ വച്ച് രേഖകളിൽ…