
ഐഎസ്ആർഒ ഗൂഢാലോചനാ കേസ്: സിബി മാത്യൂസിന്റെ മുൻകൂർജാമ്യം സുപ്രീം കോടതി റദ്ദാക്കി
ഐഎസ്ആർഒ ഗൂഢാലോചനാ കേസിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസിന് തിരിച്ചടി. സിബി മാത്യൂസ് അടക്കമുള്ള ഗൂഢാലോചനാ കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സിബിഐ നൽകിയ അപ്പീൽ പരിഗണിച്ചാണ് കോടതി നടപടി. പ്രതികളുടെ അപേക്ഷ വീണ്ടും പരിഗണിക്കാൻ ഹൈക്കോടതിക്ക് നിർദ്ദേശം നൽകിയ സുപ്രീം കോടതി, നാല് ആഴ്ചയ്ക്ക് അകം ഹർജിയിൽ തീർപ്പാക്കാനും നിർദ്ദേശം നൽകി. ഈ സമയത്ത് അറസ്റ്റ് പാടില്ലെന്നും സുപ്രീം കോടതി നിർദ്ദേശമുണ്ട്. ഐബി മുൻ…