
‘നീല കവറിലേത് ആന്റിബയോട്ടിക്ക്’; ആന്റിബയോട്ടിക്ക് വിതരണത്തിനായി ഇനി പ്രത്യേക കവറുകൾ: സർക്കാർ ഫാർമസികൾക്കും നിയമം ബാധകം
ആന്റിബയോട്ടിക്ക് വിതരണത്തിനായി നീല കവറുകൾ പുറത്തിറക്കി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ്. പൊതുജനങ്ങൾക്ക് ആൻ്റിബയോട്ടിക്കുകൾ തിരിച്ചറിയാനായാണ് നീലനിറത്തിലുള്ള പ്രത്യേക കവറുകളിൽ നൽകണമെന്ന് ഡ്രഗ്സ് കൺട്രോളർ നിർദേശം നൽകിയത്. ആദ്യമായി ഈ രീതി കോട്ടയത്താകോട്ടയത്ത് നടപ്പാക്കുക. ആദ്യഘട്ടമായി സ്വകാര്യ മെഡിക്കൽ സ്റ്റോറുകൾക്ക് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് നീല കവറുകൾ നൽകും. പിന്നീട് അതേ മാതൃകയിൽ അതത് മെഡിക്കൽ സ്റ്റോറുകൾ കവറുകൾ തയ്യാറാക്കി വേണം ആൻ്റിബയോട്ടിക്കുകൾ വിതരണം ചെയ്യാൻ. സർക്കാർ ഫാർമസികൾക്കും ഈ നിയമം ബാധകമാണ്. ആന്റിബയോട്ടിക് നൽകുന്ന കവറുകൾക്ക് മുകളിൽ സീൽ പതിച്ച്…