പാരീസ് ഒളിമ്പിക്‌സിനും ‘ആന്റി സെക്സ് ബെഡുകൾ’; നല്ല ബലമെന്ന് താരങ്ങൾ
പാരീസിലും ഒളിമ്പിക്സിനെത്തിയ താരങ്ങൾക്കായി ഒരുക്കിയിരിക്കുന്നത് കാർഡ്ബോർഡ് കട്ടിലുകൾ. ഒളിമ്പിക് വില്ലേജിലെ മുറികളിൽ ഒരുക്കിയിരിക്കുന്ന കാർഡ്ബോർഡ് കട്ടിലുകളുടെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ചില താരങ്ങൾ ഈ കട്ടിലിന്റെ ബലം പരിശോധിക്കുന്ന ദൃശ്യങ്ങളും വൈറലാണ്. റീസൈക്കിൾ ചെയ്ത കാർഡ്ബോർഡുകൾ ഉപയോഗിച്ചാണ് ഈ കട്ടിലുകൾ ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ കോവിഡിന്റെ സമയത്ത് നടന്ന ടോക്യോ ഒളിമ്പിക്സിനിടെയാണ് കാർഡ്ബോർഡ് കട്ടിലുകൾ വൈറലാകുന്നത്. ഗെയിംസിനെത്തുന്ന താരങ്ങൾ തമ്മിലുള്ള ശാരീരിക ബന്ധം ഒഴിവാക്കാനാണ് സംഘാടകർ ഇത്തരത്തിലുള്ള കട്ടിലുകൾ ഒരുക്കിയിരിക്കുന്നതെന്ന്…